കുവൈത്ത് സിറ്റി: കുവൈറ്റിൽ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 19 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 13 സ്വദേശികളും ആറ് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് ഒരാള്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് ഒമ്പത് പേര്‍, ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് രണ്ടുപേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്ന് രണ്ടുപേര്‍, അഹ്മദി ഗവര്‍ണറേറ്റില്‍ നിന്ന് അഞ്ചുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
കോവിഡ് കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഏപ്രില്‍ എട്ടു മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുമണി വരെ നടക്കാന്‍ അനുമതിയുണ്ടാകും. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് പുറത്തു പോകാന്‍ പാടില്ല.
Post Your Comments