
ആലപ്പുഴ: കാപ്പ നിയമപ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആലപ്പുഴ മുന്‍സിപ്പല്‍ കൈതവന വാര്‍ഡില്‍ പള്ളിപ്പറമ്പ് വീട്ടില്‍ ലിനോജ് (30)ണ് അറസ്റ്റിൽ ആയിരിക്കുന്നത്. ആലപ്പുഴ സൗത്ത് നെടുമുടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.
കൂട്ടാളികളുമായി ചേര്‍ന്ന് നരഹത്യാശ്രമം, ലഹള, കൈയ്യേറ്റം, പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കൽ തുടങ്ങിയ 11-ഓളം കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ കേസുകളില്‍ കോടതി റിമാൻഡ് ചെയ്ത് ആലപ്പുഴ ജില്ലാ ജയിലിലായിരുന്ന പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരിക്കുന്നു.
Post Your Comments