KeralaNattuvarthaLatest NewsNews

വാക്സിൻ ചലഞ്ച്; ജില്ലയിലെ ജനങ്ങൾക്ക് വാക്‌സിൻ ലഭിക്കാൻ വൻ തുകയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ ജനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കേരള സർക്കാരിന് സംഭാവന നൽകാൻ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീലയാണ് സർക്കാരിന് പണം നൽകുന്ന വിവരം അറിയിച്ചത്.

ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും കോവിഡ് വാക്സിൻ ലഭിക്കുന്നതിലേക്കായി സംഭാവന നൽകുന്ന രീതിയിൽ കാര്യങ്ങൾ ഏകോപിപ്പിക്കാനും, പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ 27 അംഗങ്ങളും കോവിഡ് വാക്‌സിൻ സംഭാവന നൽകുന്നതിന് അനുകൂലിച്ചിട്ടുണ്ടെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും കാനത്തിൽ ജമീല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button