MalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurCOVID 19PalakkadKeralaNattuvarthaLatest NewsNews

വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ പ്രൊഫൈലുകളിലാണ് ചോദ്യങ്ങൾ ഉയരുന്നത്. ഇന്ധന വില വർദ്ധനവിനെതിരെയും മറ്റും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന ഡി വൈ എഫ് ഐ യുടെ ഫേസ്ബുക് പോസ്റ്റുകൾക്കെതിരെയാണ് വിമർശനങ്ങളുമായി യുവാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

Also Read:അത്താഴം കഴിക്കുമ്പോള്‍ കൂടുതല്‍ കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം

വാക്‌സിൻ ചലഞ്ചിനെതിരെ തുടക്കത്തിൽ തന്നെ വ്യാപക പ്രതിഷേധം നടന്നിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ വാക്‌സിൻ സൗജന്യമായി നൽകാമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പലരും കുടുക്ക പൊട്ടിച്ചും മറ്റും നൽകിയ പണമാണെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും നിർദ്ദേശങ്ങളുമായി പലരും രംഗത്തു വന്നിരുന്നു.

എണ്ണൂറ് കോടിയിൽ അധികം രൂപയാണ് വാക്‌സിന് വേണ്ടി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത്. എന്നാൽ ഇതിൽ നിന്ന് ചിലവഴിച്ചതാകട്ടെ വെറും 29 കോടി രൂപ മാത്രം. വാക്‌സിൻ സൗജന്യമായതോടെ പിരിച്ചെടുത്ത പണം സർക്കാർ എന്തിന് വേണ്ടിയായിരിക്കാം ഉപയോഗിക്കുക എന്നതാണ് പലരുടെയും സംശയം. ഈ സംശയം വലിയ വിമർശനമായിട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വ്യാപകമാവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button