Latest NewsKeralaNews

വാക്സിൻ ചലഞ്ച്: ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാർ

മേയ് മാസത്തിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളമാണ് വാക്സിൻ ചലഞ്ചെന്ന പേരിൽ പിടിച്ചത്

കൊച്ചി : വാക്സിൻ ചലഞ്ചായി ശമ്പളത്തിൽ നിന്ന്  പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാർ. കേന്ദ്ര സർക്കാർ വാക്സിൻ സൗജന്യമാക്കിയതോടെയാണ് ജീവനക്കാർ തുക തിരികെ ചോദിക്കുന്നത്. വൈദ്യുതിബോർഡ് ഉന്നതാധികൃതർക്ക് ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ കത്ത് നൽകും. ഇടതു സംഘടനകളൊഴികെയുള്ള സംഘടനകളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നാണ് സൂചന.

മേയ് മാസത്തിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളമാണ് വാക്സിൻ ചലഞ്ചെന്ന പേരിൽ പിടിച്ചത്. വൈദ്യുതിബോർഡ് മാത്രമാണ് വാക്സിൻ ചലഞ്ചിനായി ജീവനക്കാരുടെ ശമ്പളം പിടിച്ചത്. ബോർഡിലെ 34,000 ജീവനക്കാരിൽനിന്ന്‌ സി.എം.ആർ.വി.സി. എന്ന പേരിലാണ് തുക പിടിച്ചത്.

Read Also :  രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ, വിലയിൽ വ്യത്യാസം ഇങ്ങനെ

അതേസമയം, കോവിഡിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചത് സർക്കാർ തിരികെ നൽകാൻ തുടങ്ങിയിട്ടും വൈദ്യുതിബോർഡ് ഈ തുക തിരികെ നൽകിയിട്ടില്ല. രാജ്യം മുഴുവൻ വാക്സിൻ സൗജന്യമാക്കിയതോടെ ഇനി വാക്സിൻ ചലഞ്ചെന്ന പേരിൽ പണം നൽകുന്നതിൽ അർഥമില്ലെന്നാണ് സംഘടനകളുടെ പൊതു അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button