Latest NewsKeralaNews

വാക്സിനുള്ള പണവും, ഒരു പൊതിച്ചോറും അയക്കേണ്ട വിലാസം : ക്യൂബയെ ട്രോളി ശിവശങ്കര്‍

കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ സര്‍ക്കാരിനെതിരേ ജനങ്ങളുടെ വലിയ പ്രക്ഷോഭം നടക്കുകയാണ്

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനഘട്ടത്തിൽ ഇതിനെ പ്രതിരോധിക്കാനുള്ള ക്യൂബന്‍ മാതൃക കേരളത്തില്‍ പ്രചരിപ്പിച്ച സിപിഎം നേതാക്കൾക്ക് നേരെ പരിഹാസവുമായി ബിജെപി വ്യക്താവ് പിആര്‍ ശിവശങ്കര്‍. കോവിഡിനെതിരേ ഇന്ത്യയില്‍ വാക്സിന്‍ നിര്‍മാണം പുരോഗമിക്കുന്ന കാലത്ത് ക്യൂബയില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഈ വാക്കുകളെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രോളുന്നത്.

കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ സര്‍ക്കാരിനെതിരേ ജനങ്ങളുടെ വലിയ പ്രക്ഷോഭം നടക്കുകയാണ്. ജനജീവിതത്തിന് അടിസ്ഥാനമായ സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നത് ഏകാധിപത്യമാണെന്ന് ആരോപിച്ചാണ് പതിനായിരണക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഉടന്‍ വാക്‌സിന്‍ ചലഞ്ച് പ്രഖ്യാപിക്കണമെന്നും വാക്സിന്‍ ക്യൂബയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കണമെന്നും കേരളത്തിലെ സഖാക്കളോട് ശിവശങ്കര്‍ ഫേസ്ബുക്കിലൂടെ പറയുന്നു.

read also: പോസിറ്റിവ് എനർജ്ജി ലഭിക്കാനായി വീടിനുള്ളിലും പുറത്തും വളർത്താവുന്ന ചെടികൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാക്സിന്‍ ചലഞ്ജ്….

ക്യൂബയിലൂലേക്ക് മരുന്നും ഭക്ഷണവും എത്തിക്കുക.

(വാക്സിന്‍ തരാമെന്ന് പാവം ക്യൂബക്കാര്‍ നമ്മെ പറഞ്ഞുപറ്റിച്ചിട്ടില്ല.)

സുറുത്തുക്കളെ…. പ്രതികാരം, അവജ്ഞ പാടില്ല..

അവരും മനുഷ്യരാണ്.

വാക്സിനുള്ള പണവും, ഒരു പൊതിച്ചോറിന്റെയും അയക്കേണ്ട വിലാസം.

പ്രധാനമന്ത്രി സഖാവ് മാനുവല്‍ മരിരോ ക്രൂസ് (ഈ നിമിഷം വരെ)

(ഏതാണ്ട് ഇങ്ങിനെയാണ് പേര്,. തെറ്റാണെന്ന് സംശയമുള്ളവര്‍ ഇപ്പോഴും പാര്‍ട്ടി സെക്രെട്ടറി ആയി പിന്നില്‍ നിന്ന് ഭരണം ഇന്നേവരെ നിയന്ത്രിച്ചിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ് നേതാവും, ഫിദല്‍ കാസ്‌ട്രോയുടെ സ്വന്തം അനിയനും , ഫിദലിന്റെ മരണത്തിനു ശേഷം , 2011 മുതല്‍ ഭരണം ജനാധിപത്യരീതിയില്‍ ‘കൈയടക്കിയ’ ആളുമായ സഖാവ് റൗള്‍ കാസ്‌ട്രോ എന്ന പേരുവെച്ച്‌ താഴെ കാണുന്ന ഇന്ത്യയിലെ വിലാസത്തില്‍ അയച്ചാലും മതി)

Address: C-102, South Extension Part 2, New Delhi 110049.

Phones: 91-11- 26262468,26262470,26262477

Email: secretaria@embacubaindia.com

പ്രത്യേക അറിയിപ്പ്.

കേരളാ മുഖ്യമന്ത്രി നവലിബറല്‍, സാമ്രാജ്യത്വ, ബൂര്‍ഷ്വാ കുത്തക , നിയോ ക്യാപിറ്റലിസ്‌റ് etc etc തുടങ്ങിയ വിശേഷണങ്ങളുള്ള ഭരണകൂട ഭീകരവാദിയായ പ്രധാനമന്ത്രിയെ കാണുവാന്‍ പോയത് ക്യൂബയിലേക്ക് വാക്സിന്‍ കയറ്റി അയക്കണമെന്നും , പുതിയതായി ഉണ്ടാക്കിയ സഹകരണ വകുപ്പ് ഉപേക്ഷിക്കണമെന്നും, ഇനി അത് പറ്റില്ലെങ്കില്‍ അത് അമിത് ഷാ യുടെ കൈയ്യില്‍ നിന്നണെങ്കിലും ആ വകുപ്പ് ( ആ വകുപ്പ് ഞങ്ങളുടെ ഖജനാവാണ്. ചതിക്കരുത് ) മാറ്റണമെന്നും അപേക്ഷിക്കുവാനാണെന്ന് കള്ളപ്രചാരണം സഖാക്കള്‍ ആരും വിശ്വസിക്കുയരുതെന്ന് ‘ഉപയോഗിക്കാവുന്ന’ P B ( അവൈലബിള്‍ പി ബി എന്നതിന്റെ മലയാളം ഇങ്ങിനെയല്ലേ?)ഉല്‍ബോധിപ്പിച്ചു.

താഴെ കാണുന്ന വീഡിയോയില്‍ ക്യൂബന്‍ ഭാഷയില്‍ നരേദ്രമോദിക്ക് ജയ് വിളിക്കുന്നതായി ഏതെങ്കിലും സഖാക്കള്‍ സംശയം പ്രകടിപ്പിച്ചാല്‍ ഒന്നും നോക്കാനില്ല , വര്‍ഗ്ഗ ശത്രുവായിക്കണ്ടു അവനെ, അവളെയും അപ്പോള്‍ത്തന്നെ പുറത്താക്കിയേക്ക് .. സുധാകരനെ പുറത്താക്കുന്നതുവരെ കാത്തുനില്‍ക്കേണ്ട

ലാല്‍ സലാം സഖാവേ.. വിപ്ലവം (വേറെ എവിടെയെങ്കിലും) ജയിക്കട്ടെ.

സ്വന്തം പി ബി

shortlink

Related Articles

Post Your Comments

Related Articles


Back to top button