ഐപിഎൽ പതിനാലാം സീസണിലെ പിച്ചുകൾ വളരെ വിചിത്രമാണെന്ന് രാജസ്ഥാൻ റോയൽസിന്റെ സൂപ്പർതാരം ബെൻ സ്റ്റോക്സ്. നിലവിൽ ടൂർണമെന്റ് ചെന്നൈയിലും വാങ്കഡേയിലുമാണ് നടക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളിലെയും പിച്ചുകൾ തമ്മിൽ വലിയ അന്തരമാണുള്ളത്. മുംബൈയിലെ പിച്ചിൽ 200ന് മേലെ സ്കോറുകൾ പിറക്കുമ്പോൾ ചെന്നൈയിൽ 150 റൺസ് പോലും ചേസ് ചെയ്യുവാൻ ടീമുകൾ പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
ഐപിഎല്ലിൽ 160-170 വരെയുള്ള സ്കോറുകളാണ് കാണേണ്ടതെന്നും അല്ലാതെ 130-140 സ്കോറുകൾ അല്ലെന്നും ടൂർണമെന്റ് പുരോഗമിക്കും തോറും ഈ പിച്ചുകൾ ഇനിയും മോശമാകുമോ എന്ന ഭയം തനിക്കുണ്ടെന്നും ബെൻ സ്റ്റോക്സ് വ്യക്തമാക്കി. നേരത്തെ രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ പരിക്കേറ്റ ബെൻ സ്റ്റോക്സ് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.
Post Your Comments