ചന്ദാബുരി: എന്തോ ചീറ്റുന്ന ശബ്ദം കേട്ടുണര്‍ന്ന വീട്ടമ്മ കിടക്കയില്‍ കണ്ടത് കൂറ്റന്‍ രാജവെമ്പാലയെ. ഉറക്കത്തിനിടയില്‍ ശബ്ദം കേട്ടുണര്‍ന്ന 62 കാരി ഭയന്നു വിറച്ച് ഉടന്‍തന്നെ പുറത്തേക്കിറങ്ങിയോടി. തായ്ലന്റിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം. ഖാന്തോങ്‌നാക്ക് എന്ന സീത്രീയാണ് താന്‍ കിടക്കുന്ന കട്ടിലിന്റെ മുകളില്‍ ചുറ്റിയിരിക്കുന്ന രാജവെമ്പാലയെ കണ്ടത്. വലിയയിനം പല്ലിയായ ജെക്കോയാകാമെന്നാണ് ആദ്യം ഇവര്‍ കരുതിയത്. എന്നാല്‍ ടോര്‍ച്ച് അടിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. ഉടന്‍ തന്നെ പുറത്തേക്കോടിയ ഇവര്‍ അയല്‍ക്കാരെ വിവരമറിയിച്ചു.
Read More: മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ കിണറ്റിലേയ്ക്ക് ചാടി യുവാവ് ; വീഡിയോ കാണാം
അയല്‍ക്കാര്‍ രക്ഷാപ്രവര്‍ത്തകരെ വിളിച്ചു. പാമ്പുപിടുത്ത വിദഗ്ധര്‍ എത്തിയപ്പോഴും പാമ്പ് കട്ടിലിന്റെ കാലില്‍ തന്നെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ സിപെക് നാറ്റാപോള്‍ ആണ് എത്തിയത്. ഏകദേശം പത്തടിയോളം നീളമുള്ള കൂറ്റന്‍ രാജവെമ്പാലയായിരുന്നു. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെടുത്തത്. മെറ്റല്‍ ഹുക്കുപയോഗിച്ച് തല അമര്‍ത്തിപ്പിടിച്ച ശേഷം കൈകൊണ്ട് വലിച്ച് പുറത്തെടുക്കുകയായിരുന്നു പാമ്പിനെ. ഭയന്നു വിറച്ച വീട്ടമ്മ താന്‍ തക്കസമയത്ത് ഉണര്‍ന്നതിനാലാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് പറഞ്ഞു. അതേസമയം പിടികൂടിയ പാമ്പിനെ വനത്തിനുള്ളില്‍ കൊണ്ടുപോയി വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More : പാമ്പിന് കുപ്പിവെള്ളം കൊടുത്ത് യുവാവ്- വൈറലായി വീഡിയോ
കഴിഞ്ഞ ദിവസം തായ്‌ലന്റില്‍ തന്നെ രാജവെമ്പാലയ്ക്ക് കുപ്പിയില്‍ നിന്നു വെള്ളം നല്‍കുന്ന രക്ഷാപ്രവര്‍ത്തകരുടെ ദൃശ്യം പുറത്തുവന്നിരുന്നു. ദാഹിച്ചു വലഞ്ഞ പാമ്പിന് പാമ്പുപിടിത്ത വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് വെള്ളം നല്‍കിയത്. വീടിനുള്ളില്‍ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടാനെത്തിയതായിരുന്നു പാമ്പുപിടിത്ത വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം. വീടിനുള്ളില്‍ നിന്നും പിടികൂടിയ രാജവെമ്പാലയെ ഒരു ബോക്സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ബോക്സിനുള്ളില്‍ അടച്ച രാജവെമ്പാല കടുത്ത ചൂടേറ്റ് അവശനിലയിലായിരുന്നു. പിടികൂടിയ രാജവെമ്പാലയെ വനത്തിനുള്ളില്‍ തുറന്നുവിടുന്നതിനു മുന്‍പായി അതിന്റെ ശരീരം തണുപ്പിക്കാനും ദാഹമകറ്റാനുമാണ് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടിന്റെ പിടിയിലാണ് തായ്‌ലന്‍ഡിലെ മിക്ക പ്രദേശങ്ങളും. ഇതാകാം പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ തണുപ്പ് തേടി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാന്‍ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം.
Read More: ‘പാമ്പ് കടിയേറ്റാല്‍: ചെയ്യേണ്ടതും ചെയ്യരുതാത്തതും’ ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്
Post Your Comments