
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൈത്താങ്ങാകാൻ രാഷ്ട്രീയ സ്വയംസേവക സംഘം. രാജ്യത്ത് ആർ.എസ്.എസ് നടത്തുന്ന സ്കൂളുകൾ കോവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം
ആർ.എസ്.എസിന്റെ നേതൃത്വത്തിൽ രാജ്യത്ത് 15000 ഓളം സ്കൂളുകളാണ് ഉള്ളത്. ഈ സ്കൂളുകൾ കൊറോണ കേന്ദ്രങ്ങളാക്കി ഉപയോഗിക്കാമെന്നാണ് ആർ എസ് എസ് തീരുമാനം. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ സ്കൂളുകളിൽ കോവിഡ് ഐസൊലേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി.
കോവിഡ് രണ്ടാം വ്യാപനത്തിൽ രോഗികളിൽ പെട്ടെന്നുണ്ടായ വർദ്ധനവ് കാരണം ആശുപത്രികളിൽ കിടക്കകളുടെ എണ്ണത്തിലും മരുന്ന് ലഭ്യതയിലും വലിയ കുറവുണ്ടായിട്ടുണ്ടെന്ന് ആർ.എസ്.എസ് നേതൃത്വം വിലയിരുത്തുന്നു. അതിനാൽ ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള സ്കൂളുകൾ സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ച് ഐസൊലേഷൻ കേന്ദ്രങ്ങളാക്കി പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
Post Your Comments