MollywoodLatest NewsKeralaCinemaNews

മലയാളസിനിമയെ പിടിച്ചു നിർത്തിയത് ഞങ്ങൾ ആണെന്ന് പറയുന്നില്ല, മലയാള സിനിമയാണ് ഞങ്ങളെ പിടിച്ചു നിർത്തിയത്; തരുൺ മൂർത്തി

കോവിഡിന്റെ ആദ്യ ഇടവേളയിൽ തീയറ്ററിൽ എത്തിയ ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും, തീയറ്ററിലെത്തിയ പ്രേക്ഷകർ വാൻ വിജയമാണ് ചിത്രത്തിന് നൽകിയത്. ചിത്രം എഴുപത്തിയഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ തീയറ്ററുകളിൽ നിന്ന് പിൻവലിക്കേണ്ടി വരുന്നതും അതേ കോവിഡ് സാഹചര്യങ്ങൾ നിമിത്തമാണ്. മുൻനിര താരങ്ങൾ ഇല്ലാത്ത ചെറു ചിത്രം ആയതിനാൽ ചിത്രത്തിനും സംവിധായകനും ഏൽക്കേണ്ടിവന്ന പരിഹാസങ്ങളെക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ്.

അറിയപ്പെടാത്ത കുറെ നടന്മാരെയും വെച്ച് ഒരു സിനിമയായി വരുമ്പോൾ കളവും,സാഹചര്യങ്ങളും മുഴവൻ തങ്ങൾക്ക് എതിരായിരുന്നുവെന്നും. താനും സംവിധാന സഹായികളും പലവട്ടം പല ഗ്രൂപ്പ്‌ കളിൽ ജാവ യുടെ നല്ല വശങ്ങൾ അറിയിക്കാൻ പോസ്റ്റുകൾ ഇടുമ്പോൾ ഈ “ചവറൊക്കെ” വല്ല OTT യിലും ഇറക്കികൂടെയെന്ന് കമന്റുകൾ വന്നിരിരുന്നതായി തരുൺ മൂർത്തി പറയുന്നു.

“ഒരു തട്ടിക്കൂട്ട് കഥ” “പക്കാ സൂഡോ”… സത്യം പറയട്ടെ; ഫഹദ് ഫാസിൽ ചിത്രം ജോജിയെക്കുറിച്ച് സം…
തരുൺ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

തീയേറ്ററിൽ നിന്നും നിങ്ങളിൽ പലർക്കും ജാവ കാണാൻ കഴിഞ്ഞെന്ന് വിചാരിക്കുന്നു, നിലവിലെ സാഹചര്യം മോശം ആയതിനാലും,തീയേറ്ററുകൾ അടക്കുന്നു എന്ന് തീരുമാനിച്ചതിനാലും അവസാന ലാപ്പിൽ ഓടികൊണ്ട് ഇരുന്ന ഓപ്പറേഷൻ ജാവ ഷേണായ്സിൽ നിന്നും PVR ൽ നിന്നും നീണ്ട 75 ദിവസത്തെ ഓട്ടം കഴിഞ്ഞു പടി ഇറങ്ങുകയാണ്.
സാധാരണ ഒരു സിനിമ റിലേസ് ചെയുന്നതിലും പത്തിരട്ടി ടെൻഷനോടെയാണ് ഞങ്ങൾക്ക് ജാവ ഇറക്കേണ്ടി വന്നത്, സെക്കന്റ്‌ ഷോകൾ ഇല്ലാതെ, പകുതി സീറ്റിങ് കപ്പാസിറ്റിയിൽ, അതും യാതൊരു സിനിമ മേൽവിലാസവും ഇല്ലാത്ത കുറെ ചെറുപ്പക്കാര്, അതും സിനിമ മുൻപരിചയം ഇല്ലാത്ത ചെറുപ്പക്കാര്, അങ്ങനെ അറിയപ്പെടാത്ത കുറെ നടന്മാരെയും വെച്ച് ഒരു സിനിമയായി വരുമ്പോൾ ഞങ്ങൾ കളവും,സാഹചര്യങ്ങളും മുഴവൻ ഞങ്ങൾക്ക് എതിരായിരുന്നു.

ഞാനും എന്റെ സംവിധാന സഹായികളും പലവട്ടം പല ഗ്രൂപ്പ്‌ കളിൽ ജാവ യുടെ നല്ല വശങ്ങൾ അറിയിക്കാൻ പല പല പോസ്റ്റുകൾ ഇടുമ്പോൾ ഈ “ചവറൊക്കെ” വല്ല OTT യിലും ഇറക്കികൂടെ, ഈ സീരിയൽ നടന്മാരെ വെച്ച് പടം ചെയ്യാൻ ഏത് മണ്ടൻ പ്രൊഡ്യൂസർ ആണെടാ.. എന്നെല്ലാം കമന്റ്‌കൾ വന്ന് കൊണ്ടേ ഇരുന്നു, ചിലർ നന്നായി സപ്പോർട്ട് ചെയുകയും ചെയ്തിരുന്നു, പക്ഷെ ആ ഡാർക്ക്‌ ചോദ്യങ്ങൾ ഞങ്ങളെ വല്ലാതെ hunt ചെയ്തിരുന്നു, മനസ് ചത്ത്‌ മുരടിച്ചു ഞങ്ങൾ തീയേറ്ററിൽ റിലേസ് ചെയ്യാൻ തീരുമാനിച്ചു. ഒരു 10 ദിവസമെങ്കിൽ 10 ദിവസം തിയേറ്റർ ഓടട്ടെ, തീയേറ്ററിൽ നമ്മൾ ചെയ്ത് വെച്ചിരിക്കുന്നത് ഒന്ന് കാണാമല്ലോ എന്ന് മാത്രമായി ചിന്ത.

പണം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചില്ല; വിളിച്ചാവശ്യപ്പെട്ട ടിക്കറ്റിന് ഒന്നാം സമ്മാനം,ടിക്കറ്റ് ഉടമയ്ക്ക് നൽകി പാപ്പച്ചൻ

പക്ഷെ ആ വലിയ റിസ്ക് ഞങ്ങളുടെ എല്ലാം ജീവിതം മാറ്റി എന്ന് വേണം പറയാൻ, തീയേറ്ററിൽ മറ്റ് പടങ്ങളെ washout ആക്കാൻ കെല്പുള്ള ലാലേട്ടൻ പടം ദൃശ്യം 2 OTT യിലേക്ക് വഴി മാറി, മമ്മുക്കയുടെ the preist റിലീസ് ഒരു മാസം നീട്ടി വെച്ചു,
The presit വെച്ച് ഉൽഘാടനം പ്ലാൻ ചെയ്തിരുന്ന എറണാകുളം ഷേണായ്സ് ഓപ്പറേഷൻ ജാവ എന്ന സിനിമ കൊണ്ട് ഉൽഘാടനം നടത്താൻ തീരുമാനിക്കുന്നു,അതൊരു വലിയ വാർത്തയായി..
ഇറങ്ങിയ അന്ന് മുതൽ മൂന്ന് ദിവസത്തേക്ക് സിനിമയുടെ ട്രൈലെർ trending 1 ആയി മാറുന്നു,
oversea rights റെക്കോർഡ് വിലയ്ക്ക് പോകുന്നു..

ശെരിക്കും കണ്മുന്നിൽ ദൈവം കൂടെ നിന്ന് സിനിമയെ പടികൾ കയറ്റുന്നു… ഫ്ളക്സ്കളുടെ ആഭാവവും, കൂടെ ഉള്ള ചിത്രങ്ങളിലെ തരങ്ങൾക്ക് പ്രേക്ഷരിൽ ഉള്ള സ്വാധീനവും ഞങ്ങളെ വീണ്ടും ടെൻഷൻ അടിപ്പിച്ചു കൊണ്ടേ ഇരുന്നു. ഈ ഓൺലൈൻ ഓളം ആദ്യ മൂന്നു ദിവസങ്ങളിൽ തീയേറ്ററിൽ ഉണ്ടാകുമോ എന്നത് ഒരു പേടി തന്നെ ആയിരുന്നു എല്ലാവരിലും.അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ധൈര്യം കൊടുത്ത് ഞങ്ങൾ കാത്തിരുന്നു. അങ്ങനെ റിലീസ് ദിവസം ചങ്ക് ഇടിപ്പോടെ ഞങ്ങൾ എല്ലാവർക്കും ഷേണായിസ് ചെല്ലുമ്പോൾ എല്ലാം പരിചയകാരണ്, സിനിമ അറിയുന്ന ആളുകൾ, ജാവ അറിയുന്ന ആളുകൾ, അത് കൊണ്ട് തന്നെ വളരെ തണുത്ത പ്രതികരണങ്ങളും ചിരിക്കളും, കൈയടികളും മാത്രം.പണി പാളി എന്ന് വിചാരിച്ച ഇടത് നിന്ന് ജാവ വീണ്ടും ഞങ്ങളെ അത്ഭുത പെടുത്തി.. ഷോ അവസാനിച്ചതോടെ എന്റെയും ലുക്മാൻന്റെയും ബാലുവിന്റെയും, അലക്സാണ്ടർ പ്രശാന്തിന്റെയും, ഇർഷാദ് ഇക്ക യുടെയും, ബിനു പപ്പുവിന്റെയും,ഫായിസ് ന്റെയുമൊക്കെ ഫോൺ നിലത്ത് വെച്ചിട്ടില്ല..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരോഗ്യമന്ത്രി കെകെ ശൈലജ
വിളിയോട് വിളികൾ, അഭിനന്ദനങ്ങൾ, ആദ്യ അനുഭവം ആയത് കൊണ്ട് ഇതൊക്കെ സത്യമാണോ, മിഥ്യയാണോ എന്ന് അറിയാത്ത ഒരു അവസ്ഥ, പക്ഷെ ഞങ്ങൾ ഈ വിജയം തിരിച്ചു അറിഞ്ഞത് അന്ന് വൈകുന്നേരം എറണാകുളം വനിതാ തീയേറ്ററിൽ ഞങ്ങൾക്ക് പോലും പരിചയം ഇല്ലാത്ത ആളുകൾ ജാവ അങ്ങ് തീയേറ്ററിൽ ഇരുന്ന് കൈയടിച് ആഘോഷിക്കുന്നത് കണ്ടതോടെ ഞങ്ങളുടെ എല്ലാം കിളി പോയി, പിന്നെ അങ്ങോട്ട് നിരന്തരം ഹൌസ് ഫുൾ ഷോകൾ, തിയേറ്റരുകളുടെ എണ്ണം കൂടുന്നു, വിളികൾ, ഓഫർ കൾ..
അങ്ങനെ അങ്ങനെ കേട്ട് മാത്രം ശീലമുള്ള കാഴ്ചകൾ കണ്മുന്നിൽ… പക്ഷെ അഹങ്കാരം ഒരു അഴച മാത്രമേ നീണ്ടു നിന്നോളൂ, ലാലേട്ടന്റെ ദൃശ്യം OTT വന്നതോടെ ആ മൂന്നു ദിവസങ്ങൾ നന്നായി ആളുകൾ കുറഞ്ഞു,കളക്ഷൻ നേരെ പകുതിയായി. പക്ഷെ അവിടെയും ജീവനുള്ള ജാവ പിടിച്ചു കയറി.. House full അല്ലേലും വീണ്ടും തീയേറ്ററിൽ ആളുകൾ വന്നു, main സെന്റർ കൾ ഹൗസ് ഫുൾ ബോർഡ്‌ വീണ്ടും തൂങ്ങി.

ചെറിയ ചെറിയ തിരക്കിൽ
ജാവ ഷോകൾ നടന്നു പോയി, സെക്കന്റ്‌ ഷോയ്ക്ക് വേണ്ടി സിനിമ മേഖല ഒന്ന് അടങ്ങം മുന്നോട്ട് വന്നു, ജാവ പോലെയൊരു ചിത്രം ഇതിലും കൂടുതൽ കളക്ഷൻ നേടെണ്ടതാണ് എന്ന് പറഞ്ഞു വലിയ ബഹളങ്ങൾ ഉണ്ടാക്കി അങ്ങനെ സെക്കന്റ്‌ ഷോ. വന്നു, വലിയ താരങ്ങൾ പടങ്ങൾ വന്നു. വീണ്ടും ആളും ആരവവുമായി.. അപ്പോഴും ജാവയെ തിരക്കി ആളുകൾ വന്നു. കൊണ്ടേ ഇരുന്നു. സെക്കന്റ്‌ ഷോ കളിൽ വീണ്ടും house full ബോർഡ്കൾ വന്നു… അങ്ങനെ അങ്ങനെ 75 ദിനങ്ങൾ ഒരു സിനിമ യുടെ പോസ്റ്റർ, ട്രൈലെർ, പാട്ടുകൾ ഒകെ പ്രേക്ഷരിലേക്കു എത്തിക്കാൻ ഉള്ള ഒരു നല്ല വേദികളാണ് ഈ സിനിമ ഗ്രൂപ്പകൾ, നല്ല ചർച്ചകൾ, baised ചർച്ചകൾ ഒകെ ഇവിടെ നടക്കുമ്പോഴും ഇതെല്ലാം നമ്മുടെ industry ക്ക് വേണ്ടി എന്നത് വലിയ ഒരു കാര്യമാണ്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; കുപ്രസിദ്ധ കുറ്റവാളി ടോണി ഉറുമീസിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഞങ്ങളെ പോലെയുള്ളവർക്ക് ഇത് പോലുള്ള ഗ്രൂപ്കൾ തന്നെയാണ് വലിയ സപ്പോർട്ട്, ധൈര്യം,നിങ്ങളെ excite ചെയ്ക്കുന്ന കണ്ടൻ്കൾ തന്നാൽ നിങ്ങൾ ഡിസ്‌കസ് ചെയ്യും, വിമർശിക്കും, പൊളിറ്റിക്കൽ കറക്ടനെസ്സ് ലേക്ക് ചൂഴ്ന്ന് ഇറങ്ങും,
ആ ഡിസ്കഷൻ മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കും എന്നത് തന്നെയാണ് ഓപ്പറേഷൻ ജാവ പോലുള്ള സിനിമകൾക്ക് കിട്ടിയ ദീർഘായുസ്സ്. എല്ലാത്തിനും ഒത്തിരി ഒത്തിരി സന്തോഷം, നന്ദി Thank you all മലയാളസിനിമയെ പിടിച്ചു നിർത്തിയത് ഞങ്ങൾ ആണെന്ന് ഒന്നും പറയുന്നില്ല, അങ്ങനെ പറയാനും പാടില്ല എന്ന് വിശ്വസിക്കുന്നു.സത്യത്തിൽ മലയാള സിനിമയാണ് ഞങ്ങളെ പിടിച്ചു നിർത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button