കൊച്ചി: സുഹൃത്തിന്റെ വോയിസ് മെസ്സേജ് കേട്ട് തന്റെ പഴയ ഇന്റർവ്യൂ കാലം ഓർത്തെടുക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ബിടെക് കാലത്തിന് ശേഷം ജോലി തേടി നടക്കുന്ന കാലത്ത് മൈക്രോസോഫ്റ്റിൽ ഇന്റർവ്യൂന് പോയ സംഭവം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുകയാണ് തരുൺ. ഉത്തരങ്ങളറിയാതെ, ഒട്ടും അപ്‌ഡേറ്റഡ് അല്ലാത്ത തന്നെക്കുറിച്ച് അപകർഷത തോന്നി പുറത്തു വന്ന തനിക്ക് വർഷങ്ങൾക്കിപ്പുറം തന്റെ ആദ്യ ചിത്രമായ ‘ഓപ്പറേഷൻ ജാവ മൂലം’ മൈക്രോസോഫ്റ്റിൽ നിന്നുണ്ടായ അഭിമാന നിമിഷത്തെ കുറിച്ച് അദ്ദേഹം പറയുന്നു.
മൈക്രോസോഫ്റ്റ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് നടത്താൻ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷൻ ഡെമോ ക്ലാസ്സ് എടുക്കുമ്പോൾ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷൻ ജാവ കാണണം എന്നാണ്. പൊതുവേ പഠനത്തിനിടയിൽ സിനിമ പ്രോത്സാഹിപ്പിയ്ക്കാറില്ലാത്ത അവർ എല്ലാവരും ജാവ കാണണം കാരണം നിങ്ങൾ പഠിയ്ക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന് പറഞ്ഞതായും തരുൺ പറയുന്നു.
തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
പറഞ്ഞു തുടങ്ങുമ്പോൾ എന്റെ btech കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്റർവ്യൂകൾ attend ചെയ്യുന്ന സമയം, ബാംഗ്ലൂർ താമസിച്ചു അവിടുത്തെ കമ്പനികളിൽ CV കൊടുത്ത് ജോലിയ്ക്ക് വേണ്ടി അലയുന്ന കാലമാണ്.അങ്ങനെ ആറ്റു നോറ്റ് കാത്തിരുന്ന് ഒരു ഇന്റർവ്യൂ വീണു കിട്ടി.
അല്പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ, ഇല്ലാത്ത ആറ്റിട്യൂട് ഉണ്ടെന്ന് കാണിച്ച് ഞാൻ ഇന്റർവ്യൂ ബോർഡിന് മുന്നിലിരുന്നു.
അപ്പുറത്തു നിന്നു ചോദ്യങ്ങൾ വന്നു തുടങ്ങി കാശുമുടക്കില്ലാതെ ഞാൻ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങൾക്കകം തകർന്നു തവിടു പൊടിയായി,ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമില്ലാതെ ഞാൻ ഇളിഭ്യനായി എന്നു തന്നെ വേണം പറയാൻ. അന്ന് ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട്.
1.Windows ന്റെ ഏറ്റവും latest version ഏതാണ് ?
ഞാൻ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു.
2.Micro soft ന്റെ ഏതൊക്കെ versions use ചെയ്തിട്ടുണ്ട്.
അതിനും ഉത്തരമില്ലാതെ ഞാൻ ഞാൻ കീഴ്പ്പോട്ടു നോക്കിയിരുന്നു.
3.Micro soft ന്റെ head quaters എവിടെയാണ്?
ഉത്തരം ലളിതം. അറിയില്ല.
4.Micro soft ന്റെ CEO ആരാണ്?.
ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ …
എനിയ്ക്ക് നേരെ certficate തന്നിട്ട് ആ recruiter പറഞ്ഞു. ഇത്ര പോലും updated അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങൾ recruit ചെയുക. എപ്പോഴും updated ആയിക്കൊണ്ടിരിയ്ക്കണം എന്ന്. വിവരം ഇല്ലാത്ത, updated അല്ലാത്ത, എങ്ങും placed ആ കാത്ത ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. Micro soft നെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്. Insert ചെയ്ത ഷർട്ട് വലിച്ചു പുറത്തിട്ട്, ടൈയും ലൂസാക്കി പുറത്തേയ്ക്കിറങ്ങി ആ കമ്പനിയെ ഞാൻ ഒന്ന് നോക്കി. നിങ്ങൾ ഇപ്പോ ഓർക്കുന്നുണ്ടാകും ഈ കമ്പനി വിലയ്ക്ക് മേടിച്ചു ഹീറോയിസം കാണിയ്ക്കാനുള്ള നോട്ടം ആണ് ഇതെന്ന്.. എങ്കിൽ നിങ്ങൾക്ക് തെറ്റി..
സംഗതി ഇതാണ്.
ഇന്ന് രാവിലെ Alexander Prasanth ഒരു വോയിസ് മെസ്സേജ്. എടാ നീ അറിഞ്ഞോ?
നമ്മൾ ഇന്റർനാഷണലി ഹിറ്റ് ആണെന്ന്…..
എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ആണ് കാര്യം പറയുന്നത്.
മൈക്രോസോഫ്റ്റ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് നടത്താൻ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷൻ,മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്.
അവര് ഡെമോ ക്ലാസ്സ് എടുക്കുമ്പോൾ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷൻ ജാവ കാണണം എന്നാണ്. പൊതുവേ അവർ പഠനത്തിനിടയിൽ സിനിമ പ്രോത്സാഹിപ്പിയ്ക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം കാരണം നിങ്ങൾ പഠിയ്ക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്..
എന്താല്ലേ…!!!
Micro soft നിങ്ങൾ മുത്താണ്
Post Your Comments