കൊച്ചി: ‘ചെകുത്താന്‍’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സിനെ ഭീഷണിപ്പെടുത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ബാലയെ പിന്തുണച്ച്, ‘ബാല തന്നെയാണ് കോടതി.. നെക്സ്റ്റ് ചെസ്റ്റ് നമ്പര്‍ പ്ലീസ്’ ഓണ്‍ലൈനിലൂടെയും ഓഫ് ലൈനിലൂടെയും മോശം പറയുന്നവര്‍ക്കെതിരെ ഈ നാട്ടില്‍ നിയമം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെയാണ് കോടതിയെന്ന് തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളയ്ക്ക, തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി.
ബാലയെ പിന്തുണച്ച് പോസ്റ്റ് ഇട്ടതിനെ പിന്നാലെ തനിക്കെതിരെ മുഖവും പേരും ഇല്ലാത്ത ഫേക്ക് പ്രൊഫൈലുകളില്‍ നിന്ന് തെറിവിളി വന്നു തുടങ്ങിയെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.
നെഞ്ചുവേദനയും ശ്വാസമുട്ടലുണ്ടോ എങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം
അതേസമയം, ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന യൂട്യൂബര്‍ അജു അലക്സിന്‍റെ പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ തൃ്ക്കാക്കര പോലീസ് കേസെടുത്തു. ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആണ് പരാതി നല്‍കിയത്. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് ആരോപണം.
എന്നാൽ, യൂട്യൂബറുടെ ആരോപണം തള്ളി ബാല രംഗത്തുവന്നു. പരാതിക്ക് പിന്നാലെ ബാല യഥാർത്ഥ സംഭവം എന്താണെന്ന് തെളിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഇങ്ങനെയൊക്കെ സംഭവയ്ക്കുമെന്ന് തനിക്കറിയാമായിരുന്നുവെന്നും അതിനാൽ നടന്ന സംഭവത്തിന്റെ വീഡിയോ താൻ എടുത്തിരുന്നുവെന്നും ബാല വ്യക്തമാക്കി.
Post Your Comments