മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വസതിയില്‍ സി.ബി.ഐ. റെയ്ഡ് . അനില്‍ ദേശ്മുഖിനെതിരേ സി.ബി.ഐ. അഴിമതിക്കേസ് ഫയല്‍ ചെയ്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. മന്ത്രിക്കെതിരെയുള്ള പ്രാഥമിക അന്വേഷണം കഴിഞ്ഞ വെള്ളിയാഴ്ച സിബിഐ പൂര്‍ത്തിയാക്കിയിരുന്നു. അനില്‍ ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി വച്ചത് .
സി.ബി.ഐ. അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നുന്നതിനാലാണ് രാജിയെന്ന് ദേശ്മുഖ് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു .തുടര്‍ന്ന് അനില്‍ ദേശ്മുഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഏപ്രില്‍ ആറിന് സിബിഐ പ്രാഥമിക അന്വേഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് ദേശ്മുഖിന്റെ മുംബൈയിലെയും നാഗ്പുരിലെയും വസതികളിലുള്‍പ്പടെ സിബിഐ റെയ്ഡ് നടത്തിയത്.
റിലയന്‍സ്ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളുമായി എസ്.യു.വി. വാഹനം കണ്ടെത്തിയ സംഭവത്തില്‍ വിവാദ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുംബൈ പോലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നുള്ള പരംബിര്‍ സിങ്ങിനെ നീക്കിയിരുന്നു . സച്ചിന്‍ വാസെയോട് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് വേണ്ടി ഫണ്ട് ശേഖരിക്കുന്നതിന് സഹായിക്കണമെന്ന് തുടര്‍ച്ചയായി നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു .
മുതിര്‍ന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരംബീര്‍ സിങ് നടത്തിയ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അനില്‍ ദേശ്മുഖിനെതിരേ അന്വേഷണ ഏജന്‍സി കേസ് ഫയല്‍ ചെയ്തത്.ഈ മാസം ആദ്യമാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണം ബോംബെ ഹൈക്കോടതി സിബിഐക്ക് കൈമാറുന്നത്.
Post Your Comments