Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിൽ മോചിതനായി

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽവാസത്തിന് ശേഷം മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിലിൽ നിന്ന് മോചിതനായി. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിൽ ഒരു വർഷത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് അനിൽ ദേശ്മുഖ് മോചിതനായത്. എൻസിപി നേതാക്കളും അനുയായികളും ചേർന്ന് അനിൽ ദേശ്മുഖിന് സ്വീകരണം നൽകി.

‘ഒരു കുറ്റവും ചെയ്യാതെ എന്നെ ജയിലിൽ അടച്ചു. പക്ഷേ ഒടുവിൽ കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിച്ചു. രാജ്യത്തിന്റെ പുതിയ ഭരണത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ ഞാൻ വിശ്വസിക്കുന്നു’, ജയിൽ മോചിതനായ ശേഷം അനിൽ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

2021 നവംബറിലാണ് കള്ളപ്പണ ഇടപാട് ആരോപിച്ച് അനിൽ ദേശ്മുഖിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ ജാമ്യം ലഭിച്ച അദ്ദേഹം സിബിഐ സമർപ്പിച്ച അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത അനിൽ ദേശ്മുഖ് മുംബൈയിലെ വിവിധ ബാറുകളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ മുഖേന 4.7 കോടി രൂപ പിരിച്ചെടുത്തതായി സിബിഐ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button