CinemaNattuvarthaMollywoodLatest NewsKeralaNewsEntertainment

‘സംവിധായകൻ സച്ചിയെ കുറിച്ചുള്ള വിവരണം’; ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ.

അകാലത്തിൽ മരണപ്പെട്ട സംവിധായകൻ സച്ചിയെ കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ. സച്ചിയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കാനാണ് വിദ്യാർത്ഥികൾക്കുള്ള ചോദ്യം. വിവരണം തയ്യാറാക്കുന്നതിനായി ചില സൂചനകളും ചോദ്യക്കടലാസിൽ ഉൾപ്പെടുത്തിയിരുന്നു.

പേര് കെ.ആർ. സച്ചിദാനന്ദൻ, അറിയപ്പെടുന്നത് സച്ചി എന്ന്, തൃശൂരിലെ കൊടുങ്ങല്ലൂരിൽ 1972 ഡിസംബർ 25 ന് ജനനം, തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും അഭിഭാഷകനുമായി ജോലിചെയ്തു, 2015 ൽ അനാർക്കലി എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു, 2020 ലെ അയ്യപ്പനും കോശിയും ഹിറ്റ്‌ ചിത്രം, മരണം: 2020 ജൂൺ 18ന്’,എന്നിങ്ങനെയായിരുന്നു ചോദ്യക്കടലാസിൽ നൽകിയ സൂചനകൾ.

കഴിഞ്ഞ ജൂണിലായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. സച്ചി രചനയും സംവിധാനവും നിർവ്വഹിച്ച ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം വാൻ വിജയമായ ത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button