KeralaMollywoodLatest NewsNews

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച്‌ നടന്‍ പൃഥിരാജ്

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച്‌ നടന്‍ പൃഥിരാജ്. സച്ചിയുടെ വിയോഗം മലയാള സിനിമ ലോകത്തിനു വലിയ നഷ്ട്ടം തന്നെയാണ്. പയറ്റി തെളിഞ്ഞ തിരക്കഥാകൃത്താണെന്ന് മുന്‍പ് തന്നെ തെളിയിച്ച സച്ചി സിനിമ സംവിധാനവും തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചു തന്നയാളാണ്. ഒറ്റ വരിയിലെങ്കിലും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വികാരഭരിതമായിരുന്നു.

അന്തരിച്ച സച്ചി പൃഥിരാജിന്റെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവഹിച്ച വൃക്തിയാണ്. പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടികൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്‍റെ അഭിനയ ജീവിതത്തില്‍ എക്കാലവും അടയാളപ്പെടുത്തുന്ന വേഷങ്ങളാണ്. അവസാന ചിത്രം അയ്യപ്പനും കോശിയും ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ദക്ഷിണേന്ത്യയില്‍ ഒട്ടാകെ പ്രശസ്തി ആര്‍ജിച്ച ചിത്രം കൂടിയായിരുന്നു.

സച്ചിയുടെ ആദ്യ സംവിധാന ചിത്രമായ അനാര്‍ക്കലിയിലും പൃഥിരാജായിരുന്നു നായകന്‍. ജീന്‍ പോള്‍ ലാലിന്‍റെ സംവിധാനത്തില്‍ മികച്ച വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ തിരക്കഥ സച്ചിയുടെതായിരുന്നു. എക്കാലവും പ്രേക്ഷക ഹൃദയങ്ങളില്‍ താങ്ങി നില്‍ക്കുന്ന സച്ചിയുടെ സിനിമകളില്‍ നായകനെപ്പോഴും പൃഥിയായിരുന്നു.

ALSO READ: ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചാണ് ഇന്നലെ രാത്രിയോടെ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദന്‍ മരണത്തിനു കീഴടങ്ങുന്നത്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. ശേഷം അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button