പ്രിയ സംവിധായകന് സച്ചിയുടെ വിയോഗത്തിന് പിന്നാലെ മരണം വിവാദമാകുന്നു. സച്ചിക്ക് ഇടുപ്പെല്ലിനു നടത്തിയ ശസ്ത്രക്രിയയും അതിനു അനസ്തേഷ്യ നൽകിയതും സംബന്ധിച്ചാണ് വിവാദം. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് ആരോപണമുയർന്നത്. എന്നാൽ, അനസ്തേഷ്യ നൽകി ശസ്ത്രക്രിയ പൂർത്തിയാക്കി സച്ചി ബന്ധുക്കളോട് സംസാരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇടുപ്പുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായില്ലെന്നും ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ലെന്നും ചികിത്സിച്ച ഡോക്ടര്‍ പ്രേംകുമാര്‍ പ്രതികരിച്ചു. മേയ് ഒന്നിനാണ് സച്ചിയുടെ വലത്തേ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്തത്. അടുത്തദിവസം തന്നെ ഒരു സഹായവുമില്ലാതെ സച്ചി ഐ.സി.യുവില്‍ നടന്നു. രണ്ടാം ശസ്ത്രക്രിയ ജൂണില്‍ ആയിരുന്നു. സ്പൈനല്‍ അനസ്തേഷ്യയിലായിരുന്നു ശസ്ത്രക്രിയ. കാലുകള്‍ മാത്രമാണ് തരിപ്പിച്ചത്. ബോധം കെടുത്തിയില്ല. ഒരു മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടയില്‍ സച്ചി സംസാരിക്കുന്നുണ്ടായിരുന്നു. ആരോഗ്യവാനായിരുന്നു അദ്ദേഹം. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് സച്ചിയുടെ നില ഗുരുതരമായത്. തുടർന്ന് 16-ആം തീയതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയെത്തിക്കുമ്പോൾ അദ്ദേഹത്തിെൻറ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ നിയമനടപടികളിലേക്ക് കടക്കാനാണ് സച്ചിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുെടയും തീരുമാനം.
Post Your Comments