തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തിയത്. അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ എന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കുറിച്ചത്. സച്ചി-സേതു കൂട്ടുക്കെട്ടില്‍ തിരക്കഥയൊരുക്കിയ ഡബിള്‍സിലെ നായകനായിരുന്നു മമ്മൂട്ടി.
https://www.facebook.com/Mammootty/posts/10158547149432774
പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സച്ചി ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്തായി വന്ന സിനിമയായ റണ്‍ ബേബി റണിലെ നായകന്‍ കൂടിയായിരുന്നു മോഹന്‍ലാല്‍.
https://www.facebook.com/ActorMohanlal/posts/3050171915038484
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചാണ് ഇന്നലെ രാത്രി പത്തരയോടെ സച്ചി (48) അന്തരിച്ചത്. വളരെ ചുരുക്കം സിനിമകളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ ഉദിച്ചുയര്‍ന്ന് കാലമധികം കഴിയും മുന്‍പാണ് സച്ചിയുടെ മടക്കം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ രണ്ടു സിനിമകള്‍ മാത്രമെ സംവിധാനം ചെയ്തുവൊള്ളൂവെങ്കിലും മലയാളികളുടെ മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന സിനിമകളായിരുന്നു രണ്ടും.
ചേട്ടായീസ്, റണ്‍ ബേബി റണ്‍, ഡ്രൈവിങ് ലൈസന്‍സ്, രാമലീല, ഷെര്‍ലക് ടോംസ് തുടങ്ങിയ 7 സിനിമകളുടെ സ്വതന്ത്ര തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. സ്വതന്ത്ര തിരക്കഥാകൃത്ത് ആകുന്നിന് മുന്‍പ് സേതുവുമായി കൂട്ടുക്കെട്ടിലായിരുന്നു അദ്ദേഹം തിരക്കഥ എഴുതിയിരുന്നത്. ഇരുവരും അവസാനമായി തിരക്കഥ എഴുതിയത് മമ്മൂട്ടി നായകനായ ഡബിള്‍സ് ആയിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. ശേഷം അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിച്ചിരുന്നില്ല. ഹൈപോക്‌സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Post Your Comments