
യുവേഫ ചാമ്പ്യൻസ് ലീഗിൽ വരാൻ പോകുന്ന മാറ്റങ്ങളെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഗുണ്ടോഗൻ. ‘എല്ലാവരും സൂപ്പർ ലീഗിനെ വിമർശിച്ചു, നല്ലതു തന്നെ, എന്നാൽ ചാമ്പ്യൻസ് ലീഗിൽ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും സംസാരിക്കണം. വീണ്ടും മത്സരങ്ങൾ കൂട്ടാൻ പോവുകയാണ്. ആരും കളിക്കാരെ കുറിച്ച് ചിന്തിക്കുന്നില്ല’. ഗുണ്ടോഗൻ പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ പുതിയ മാറ്റങ്ങൾ വരുന്നതോടെ നൂറോളം മത്സരങ്ങൾ ടൂർണമെന്റിൽ വർധിക്കും. ഒരോ ടീമും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പത്തു മത്സരങ്ങൾ കളിക്കുന്ന രീതിയാവുകയും ചെയ്യും. ഇതിനെതിരെയാണ് ഗുണ്ടോഗൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
Post Your Comments