ലോകത്തൊരിടത്തും തനിക്ക് ബിസിനസില്ലെന്നും, ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ അത് നിർഭയം പറയാൻ അറിയാമെന്നും തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ. ദുബൈയിൽ ബിസിനസ് ഉണ്ടെന്ന ആരോപണത്തിന് ഫേസ്ബുക്കിൽ മറുപടി പറയുകയായിരുന്നു ഫിറോസ്. ദുബൈയിലല്ല, ലോകത്തൊരിടത്തും തനിക്ക് ബിസിനസില്ലെന്നും അഥവാ തുടങ്ങുന്നുണ്ടെങ്കിൽ അത് നിർഭയം പറയാൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
‘ദുബൈയിൽ എനിക്ക് ബിസിനസുണ്ടെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. രണ്ട് പെർഫ്യൂമുകൾ തൻെറ പേര് വച്ച് ഇറങ്ങുന്നുണ്ട്. ലാഭത്തിെൻറ ഇത്ര ശതമാനം ചാരിറ്റിക്ക് തരാം എന്നു പറഞ്ഞതു കൊണ്ടാണ് ബ്രാൻഡ് അംബാസഡറായി കൂടെ നിന്നത്. ഇപ്പോ ആ പെർഫ്യൂമുണ്ടോ എന്നു പോലും അറിയില്ല. അതിെൻറ ലാഭ വിഹിതമൊന്നും കിട്ടിയിട്ടില്ല. അവർ പറഞ്ഞത് കച്ചവടം എന്തായി, ഏതായി എന്നറിയില്ല എന്നാണ്. ഞാനതിെൻറ പിറകെ പോയിട്ടുമില്ല’. ഫിറോസ് പറഞ്ഞു.
തനിക്കെതിരെ പോസ്റ്ററുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് പ്രചാരണം നടന്നതെന്നും, കുറേ അന്തം കമ്മികളാണ് ഇതിനു പിന്നിലെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ചിലർക്ക് നിഴലു കണ്ടാലും കുരച്ചു കൊണ്ടിരിക്കണം. അതവരുടെ രീതിയാണ്’ ഫിറോസ് പറഞ്ഞു.
Post Your Comments