തൃശ്ശൂര്‍: തൃശൂര്‍ പൂരം ഇന്ന്. ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പൂരം. ഏഴ് മണിയോടെ കണിമംഗലം
ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തും. പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങും.
Also Read:പൃഥ്വിരാജ് ചിത്രം ‘സ്റ്റാർ’ റിലീസ് മാറ്റി
ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. വീടുകളില്‍ ഇരുന്നു ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിര്‍ദേശം. തേക്കിന്‍കാട് മൈതാനി കര്‍ശന പോലീസ് നിയന്ത്രനത്തില്‍ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിക്കും. കുടമാറ്റവും എഴുന്നള്ളിപ്പും ഉള്‍പ്പെടെ ഉള്ള ചടങ്ങുകള്‍ ചുരുക്കിയാണ് നടത്തുന്നത്.
Post Your Comments