നീന്തല്ക്കുളത്തിനരികിലൂടെ നടക്കുന്നതിനിടയിലാണ് നായക്കുട്ടി അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണത്. വെള്ളത്തില്‍ മുങ്ങിപ്പോയ നായക്കുട്ടിയുടെ കരച്ചില് കേട്ടാണ് സമീപത്തുണ്ടായിരുന്ന നായ അടുത്തെത്തുന്നത്. പെട്ടെന്ന് വെള്ളത്തില്‍ മുങ്ങുകയും താഴുകയും ചെയ്യുന്ന നായക്കുട്ടിയെ കണ്ട നായയ്ക്ക് എന്താണ് ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങി.
എന്നാല്‍ അത് കുരച്ച് ബഹളം വെച്ച് ആരെങ്കിലും സഹായത്തിന് വരുമോയെന്ന് നോക്കി. എന്നാല്‍ ആരെയും കാണാത്തതിനാല്‍ സ്വയം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. കുളത്തില്‍ വീണ നായയുടെ ചെവിയില്‍ കടിച്ച് മുകളിലേക്കുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഒന്നു രണ്ടു വട്ടം ശ്രമിച്ചിട്ടും നായക്കുട്ടി വെള്ളത്തിലേക്ക് തന്നെ വഴുതി പോയി. അവസാനം ചെവിയിലും കഴുത്തിലുമെല്ലാം നായക്കുട്ടിയെ വേദനിപ്പിക്കാതെ കടിച്ചെടുത്ത് പുറത്തേക്കിടുകയായിരുന്നു നായ.
ഹൃദയസ്പര്‍ശിയായ ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. റെക്സ് ചാപ്മാന് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് 59 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം ആറ് ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധിപേരാണ് നായയുടെ കരുതലിനെ കുറിച്ച് കമന്റ് ചെയ്തത്.
Security cameras caught something pretty amazing.
We don’t deserve dogs… https://t.co/kLnRmZ4xDk
— Rex Chapman?? (@RexChapman) April 20, 2021
Post Your Comments