COVID 19Latest NewsNewsIndia

‘ഇതെൻ്റെ അവസാനത്തെ പ്രഭാതമായിരിക്കും’; നൊമ്പരമായി ഡോ. മനീഷയുടെ കുറിപ്പ്

നിരവധി ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് മനീഷയുടെ കുറിപ്പ് പങ്കുവെച്ച്‌ മുംബൈയിലെ നിലവിലെ സ്ഥിതിയിൽ ആശങ്ക അറിയിക്കുന്നത്.

മുംബൈ; നൊമ്പരമായി കോവിഡ് ബാധിതയായി മരിച്ച മുംബൈയിലെ ഡോക്ടറുടെ അവസാന വാക്കുകൾ. സെവ്‌രി ടിബി ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മനീഷ ജാദവ് (51) ആണ് കോവിഡ് ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചത്.

മരിക്കുന്നതിന് മുൻപ് മനീഷ തൻ്റെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: ‘ഇതെന്റെ അവസാനത്തെ സുപ്രഭാതമായിരിക്കും. എനിക്ക് ഈ സാഹചര്യത്തില്‍ നിങ്ങളെ കാണാന്‍ സാധിക്കില്ല. എല്ലാവരും ജാഗരൂകരാകൂ. ശരീരം മരിക്കും. എന്നാല്‍ ആത്മാവ് മരിക്കില്ല. ആത്മാവ് അനശ്വരമാണ്’. മനീഷയുടെ കുറിപ്പ് വായിച്ച ആരും അവർ ഇത്രവേഗം മരിക്കുമെന്ന് കരുതിയില്ല. പോസ്റ്റ് ഇട്ട് 36 മണിക്കൂറ് തികയും മുൻപേ മരണം ഡോക്ടറെ തേടിയെത്തി.

Also Read:ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ കർശനമാകുന്നു; ഇന്ന് മുതൽ 1000 പേർക്ക് മാത്രം പ്രവേശനം; വിവാഹങ്ങൾക്ക് നിയന്ത്രണം

നിരവധി ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് മനീഷയുടെ കുറിപ്പ് പങ്കുവെച്ച്‌ മുംബൈയിലെ നിലവിലെ സ്ഥിതിയിൽ ആശങ്ക അറിയിക്കുന്നത്. അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആശങ്ക അറിയിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ 18,000 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ 168 പേര്‍ മരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button