കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ നാല് പേർ പിടിയിൽ. രണ്ടിടങ്ങളിലായിട്ടയിരുന്നു പരിശോധന. കാഞ്ഞിരപ്പള്ളി, ചിങ്ങവനം എന്നിവിടങ്ങളില്‍ നിന്നായി 28 കിലോ കഞ്ചാവും നിരവധി ലഹരി വസ്തുക്കളും പിടികൂടി. പിടികൂടിയ ലഹരി വസ്തുക്കള്‍ക്ക് അന്‍പത് ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
Also Read:കേരളത്തിൽ വാക്‌സിൻ സൗജന്യമായി നൽകും; നിലപാട് വ്യക്തമാക്കി തോമസ് ഐസക്ക്
പായിപ്പാട് കുന്നന്താനം തുണ്ടിയില്‍ വീട്ടില്‍ ജെബി ജെയിംസ് (30), നെടുമുടി കല്ലൂപ്പറമ്ബില്‍ വീട്ടില്‍ വിനോദ് ഔസേപ്പ് (28) എന്നിവരെയാണ് പൊലീസിൻ്റെ ആദ്യസംഘം പിടികൂടിയത്. 20 കിലോ കഞ്ചാവുമായി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പായിപ്പാട് പള്ളിക്കച്ചിറ പ്ലാപ്പള്ളി വീട്ടില്‍ അനീഷ് പി. മാത്യു (31), പായിപ്പാട് കൊച്ചുപറമ്ബ് വീട്ടില്‍ റിയാസ് മോന്‍ (32) എന്നിവരെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
സമാനമായ സംഭവം കൊച്ചിയിലിമുണ്ടായി. കൊച്ചിയിൽ ലഹരിമരുന്നായ ബുപ്രിനോര്ഫിന് ഗുളികകളും ഇവ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലം തടയുന്നതിനായുള്ള മറുമരുന്നുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ആലുവ ചൂര്‍ണിക്കര തായിക്കാട്ടുകര സ്വദേശി മന്സീല് വീട്ടില്‍ മന്‍സൂര്‍ (31), ആലുവ യു.സി കോളജ് ദേശം സ്വദേശി കാരായികുടം വീട്ടില്‍ അനൂപ് (34) എന്നിവരാണ് 10 ബുപ്രിനോര്ഫിന് ടാബ്ലറ്റുകളും 72 ആംപ്യൂളുകളുമായി പിടിയിലായത്.
Post Your Comments