KeralaLatest NewsNews

കേരളത്തിൽ വാക്‌സിൻ സൗജന്യമായി നൽകും; നിലപാട് വ്യക്തമാക്കി തോമസ് ഐസക്ക്

തിരുവനന്തപുരം: കോവിഡ് വാക്‌സിന് കേന്ദ്രം വില വർധിപ്പിച്ചാലും കേരളം വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക  അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗണിലൂടെ രാജ്യത്തിന് കനത്ത നഷ്ടം ഉണ്ടാക്കുന്നതിന് പകരം അൽപ്പം നഷ്ടം സഹിച്ച് വാക്‌സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്ന് ധനമന്ത്രി പറഞ്ഞു.

Read Also: സ്വർണ്ണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണ്ണ നിരക്കുകൾ അറിയാം

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് വാക്‌സിന് പണം ഈടാക്കുന്നത്. സംസ്ഥാനങ്ങൾ മത്സരിച്ച് വാക്‌സിൻ വാങ്ങണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ആയിരം കോടിയൊക്കെ ഒറ്റയടിക്ക് ചെലവു ചെയ്യുക എന്നത് കൂടുതൽ സാമ്പത്തിക പ്രയാസങ്ങളിലേക്ക് നയിക്കും. എന്നാൽ ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി സർക്കാരിന്റെ ചില പ്രവർത്തനങ്ങൾ നീട്ടിവയ്ക്കുകയാണ്. കേന്ദ്രം തന്നില്ലെങ്കിൽ നാട്ടുകാർക്ക് വാക്‌സിൻ കിട്ടില്ല എന്ന അവസ്ഥയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അത്ര മോശം സ്ത്രീ അയിരുന്നെങ്കില്‍ എന്തിനാ കല്യാണം കഴിച്ചത്? ആദിത്യന് മറുപടിയുമായി അമ്പിളിയും കുടുംബവും

ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങൾക്ക് മേൽ ഭാരം വരുന്നതിനെതിരെയും ശക്തമായ വിമർശനം ഉന്നയിക്കും. കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും വാക്‌സിൻ എന്നുപറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്. ഒരു രാഷ്ട്രത്തിൽ എല്ലാം ഒരേപോലെ വേണമെന്ന് പറയുന്നവർ തന്നെ ഒരു രാഷ്ട്രവും മൂന്ന് വിലയുമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. അതുപയോഗിച്ച് സൗജന്യവാക്‌സിൻ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്ത് ശനി-ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ എന്തെല്ലാം? എന്തൊക്കെ തുറന്ന് പ്രവർത്തിക്കും? – അറിയേണ്ട കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button