Latest NewsKeralaNattuvarthaNews

വേറെ ആരോട് ചോദിക്കാനാണ്, ഏത് പാര്‍ട്ടിയുടേതായാലും കേന്ദ്രം ഭരിക്കുമ്പോള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയല്ലേ; കെകെ ശൈലജ

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ ഭീതിപരത്തുന്നെന്നും പ്രധാനമന്ത്രിക്ക് ഇടയ്ക്കിടെ അനാവശ്യമായി കത്തയക്കുന്നുവെന്നുമുള്ള ബി.ജെ.പിയുടെ വിമര്‍ശനത്തിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ മറുപടി. ഏത് പാര്‍ട്ടിയുടേതായാലും കേന്ദ്രം ഭരിക്കുമ്പോള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയല്ലേയെന്നും, പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും കെ.കെ. ശൈലജ പറഞ്ഞു. ഇതേപ്പറ്റി റിപ്പോര്‍ട്ടര്‍ ടി.വിയോട് പ്രതികരണം അറിയിക്കുകയായിരുന്നു മന്ത്രി.

‘പിണറായി സഖാവേ, കൈയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ’; എ.പി അബ്ദുള്ളക്കുട്ടി

‘ബി.ജെ.പി പാര്‍ട്ടി നേതാവിനല്ല കത്തയക്കുന്നത്. പ്രധാനമന്ത്രിക്കല്ലേ. ഏത് പാര്‍ട്ടിയുടേതായാലും കേന്ദ്രം ഭരിക്കുമ്പോള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയല്ലേ’. പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും ആരോഗ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രി അനാവശ്യ ഭീതിപരത്തുന്നെന്ന ആരോപണം ഉന്നയിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. സംസ്ഥാനത്ത് സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രത്യേക ലക്ഷ്യത്തോടെയാണ് വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്തയക്കുന്നത്. പതിവുപോലെ ഒരു കാര്യവും ചെയ്യാതെ കത്തയക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button