രാജ്യത്ത് ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്കുളള ഓക്സിജന്‍ വിതരണം തടസപ്പെടരുതെന്നും, ടാങ്കറുകളുടെ ലഭ്യത കൂട്ടുമെന്നും മോദി വ്യക്തമാക്കി.
ഓക്സിജൻ വിതരണത്തിനായി റെയില്‍വേ സൗകര്യം പരമാവധി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്കി. രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുളള ഓക്സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായങ്ങൾക്ക് മാത്രമേ അനുമതിയുണ്ടാകു. ചികിത്സാ ആവശ്യത്തിനുളള ഓക്സിജന്റെ സുഗമമായ നീക്കത്തിന്, ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. നിയന്ത്രണങ്ങൾ ഒന്നും ഇതിന് ബാധകമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഓക്സിജന്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് ഡല്‍ഹിയിലെ പ്രധാന ആശുപത്രികളെല്ലാം കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments