കൈലാസ രാജ്യത്ത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക്. ഇന്ത്യക്കാർക്ക് തൻ്റെ കൈലാസ രാജ്യത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ആൾദൈവം നിത്യാനന്ദ. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇന്ത്യയെ കൂടാതെ ബ്രസീൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും കൈലാസയിലേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2000ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. പിന്നീട് ഇക്വഡോറിന് സമീപം സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങി പിന്നീടത് സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ സെൻട്രൽ ബാങ്കും കൈലാഷിയൻ ഡോളർ എന്ന പേരിൽ കറൻസിയുമുള്ള രാജ്യം 300 പേജുള്ള സാമ്പത്തിക നയവും പുറത്തിറക്കിയിരുന്നു.
കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്, രാജ്യത്തിന്റെ വെബ്സൈറ്റും ആരംഭിച്ചിരുന്നു.
Post Your Comments