Latest NewsNewsFootballSports

മിലാനിൽ ഇബ്രാഹിമോവിചിന് പുതിയ കരാർ

സ്വീഡന്റെ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മിലാനിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. താരം കരാർ പുതുക്കിയ വിവരം പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തേക്ക് കരാർ നീട്ടാനാണ് ഇബ്രാഹിമോവിച്ചും മിലാനും തമ്മിൽ ധാരണയായത്.

ഈ സീസണിൽ മികച്ച ഫോമിൽ തുടരുന്ന ഇബ്രാഹിമോവിച്ച് 17 സീരി എ മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുണ്ട്. ഈ വരുന്ന ഒക്ടോബറിൽ താരത്തിന് 40 വയസ്സ് പൂർത്തിയാവും. എന്നാൽ വിരമിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ദേശീയ ടീമിലേക്കും ഇബ്രാഹിമോവിച്ച് തിരിച്ചെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button