KeralaLatest NewsNews

ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികൾക്ക് പരിക്ക്, അന്വേഷണം ആരംഭിച്ച് പോലീസ്

ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനം ഉണ്ടായത്

കൽപ്പറ്റ: ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരും കുട്ടികളാണ്.

Also Read: ഞായറാഴ്ച്ചകളിൽ വിവാഹത്തിന് പങ്കെടുക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; ഉത്തരവ് പുറത്തിറക്കി ജില്ലാ കളക്ടർ

ഇന്ന് ഉച്ചയോടെയാണ് ബത്തേരിയിൽ സ്‌ഫോടനം ഉണ്ടായത്. പ്രദേശവാസികളായ മൂന്ന് കുട്ടികൾക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ബത്തേരി സ്വദേശികളായ ഫെബിൻ (15) മുരളി (16) അജ്മൽ (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ് നിർമ്മാണത്തിനായി ശേഖരിച്ചുവെച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണോ പൊട്ടിത്തെറിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനത്തിൽ ഷെഡ്ഡിലെ ഒരുഭാഗം തകർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button