പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് പുതുതായി 1120 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 505 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 592 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 17 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നു. 208 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.
ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 7576 ആയി ഉയർന്നു. ജില്ലയില്‍ കോവിഡ് ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും കോട്ടയം ജില്ലകളിലും 4 പേർ വീതം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 10 പേർ തിരുവനന്തപുരം ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 42 പേർ എറണാകുളം ജില്ലയിലും 53 പേർ മലപ്പുറം ജില്ലയിലും 62 പേർ തൃശ്ശൂർ ജില്ലയിലും കോവിഡ് ചികിത്സയിലുണ്ട്.
Post Your Comments