സൗജന്യമായി വാക്സിൻ നൽകുമെന്ന് വീമ്പിളക്കി ബജറ്റിൽ പ്രഖ്യപനവും നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ വാക്സിൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി നേതാവും കോഴിക്കോട് നോര്‍ത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയുമായ എം ടി രമേശ്. 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അനുചിതമാണ്. സംസ്ഥാന സർക്കാർ വാക്സിൻ ശേഖരിച്ച് 18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എം ടി രമേശിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
Also Read:പാവം കുട്ടി, അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; അമ്പിളി- ആദിത്യൻ വിഷയത്തിൽ പ്രതികരിച്ച് നടി ജീജ
കോവിഡ് ചികിത്സ പോലെ സൗജന്യമായി വാക്സീനും നല്‍കുമെന്ന് വീമ്പിളക്കിയ സംസ്ഥാന സര്‍ക്കാര്‍ വാക്സീൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് അപഹാസ്യമാണ്.ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ സൗജന്യ വാക്സീൻ പ്രഖ്യാപനം നടത്തിയതാണ്.തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷം ബജറ്റിലും സൗജന്യ വാക്സീൻ പ്രഖ്യാപിച്ചു.
എന്നിട്ടാണ് മുഖ്യമന്ത്രിയുടെ കത്തെഴുതൽ നാടകം.
18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അനുചിതമാണ്.സംസ്ഥാന സർക്കാർ വാക്സിൻ ശേഖരിച്ച് 18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് വേണ്ടത്, വാക്സീൻ ഉൽപാദനം തീവ്രമാക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്, അത് കൃത്യമായി ജനങ്ങളിയ്ക്കാൻ കേരളത്തിൻ്റെ ആരോഗ്യ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്, വ്യാജ പ്രചരണങ്ങൾ കൊണ്ട് ഓട്ടയടയ്ക്കാൻ സർക്കാർ ശ്രമിക്കരുത്.സംസ്ഥാനത്ത് കൊവിഡിന് പ്രത്യേക സംവിധാനമുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് വാക്സിനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി രാഷ്ട്രീയമുന വെച്ചുള്ള പ്രചരണം നടത്തുന്നത്.
കോവിഡ്ക്കാലത്ത് ദയവായി രാഷ്ട്രീയം പറയിപ്പിക്കരുത്, വാക്സീൻ ക്ഷാമം എന്ന നുണ പറഞ്ഞു പരത്തുന്നതിൻ്റെ രാഷ്ട്രീയം പറയാതെ വയ്യ പക്ഷെ. സംസ്ഥാനത്തിൻ്റെ
കോവിഡ് പ്രതിരോധം പാളിയ സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങൾ കൊണ്ട് വീഴ്ച മറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കിൽ 11.33 ലക്ഷം വാക്സിൻ കൂടി കേരളത്തിന്റെ പക്കൽ നിലവിലുണ്ട്. രണ്ട് ദിവസം ഉപയോഗിച്ച വാക്സിനുകൾ കൂടി കഴിഞ്ഞാൽ പോലും ഇനിയും വാക്സീൻ സംസ്ഥാനത്ത് ബാക്കിയുണ്ടാകണം. വിതരണത്തിലുള്ള പാളിച്ച കാരണമാണ് പല കേന്ദ്രങ്ങളിലും ക്ഷാമം നേരിടുന്നത്.ലോകത്തെ ഏറ്റവും വേഗത്തിൽ നടക്കുന്ന വാക്സിനേഷൻ യജ്ഞം ഇന്ത്യയിൽ ആണ്. 13 കോടി ജനങ്ങൾ ഇതിനകം വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് ചൈന പോലും 102 ദിവസം എടുത്താണ് ആ കടമ്പ പൂർത്തീകരിച്ചത് എന്നുകൂടി ഓർക്കണം. പ്രതിദിനം 40 ലക്ഷം പേർക്കാണ് ഇന്ത്യയിൽ വാക്സിൻ ഡോസുകൾ നൽകുന്നത്.
https://www.facebook.com/mtrameshofficial/posts/2831291773777626
Post Your Comments