ബിജാപൂർ: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് രണ്ട് കിലോ തക്കാളി ഫ്രീയായി നൽകി ഛത്തീസ്ഗഡ്. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. കൊവിഡ് വാക്സിൻ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. കുത്തിവെയ്പ്പ് എടുക്കാൻ വരുന്നവർക്ക് 2 കിലോ തക്കാളി ഫ്രീ ആയിട്ട് നൽകുമെന്നാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.
ബിജാപൂർ ജില്ലയിൽ കൊവിഡ് വാക്സിൻ നൽകുന്ന എല്ലാ ആശുപത്രികളിലും ഇത് നടപ്പിലാക്കി വരികയാണ്. വാക്സിൻ എടുത്ത് മടങ്ങുന്നവർക്ക് ആശുപത്രി അധികൃതർ തക്കാളിയും നൽകുന്നുണ്ട്. പച്ചക്കറി കടക്കാരോട് അഭ്യർത്ഥിച്ചത് പ്രകാരം ഇവർ മുനിസിപ്പാലിറ്റികളിൽ തക്കാളി നൽകുകയായിരുന്നു. രണ്ട് കിലോ തക്കാളി കുത്തിവെപ്പ് എടുക്കുന്നതിനോടൊപ്പം ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ നിരവധി ആളുകൾ വാക്സിൻ എടുക്കാനായി ആശുപത്രികളിൽ എത്തുന്നുവെന്നാണ് റിപ്പോർട്ട്.
40 രൂപയാണ് ഒരു കിലോ തക്കാളിയുടെ മാർക്കറ്റ് വില. വാക്സിൻ നൽകുന്ന ആശുപത്രികൾ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ, തങ്ങളുടെ ശ്രമം വിജയിച്ചുവെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്. കൂടുതൽ ആളുകളെ വാക്സിൻ എടുക്കുന്നതിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശമാണ് ഭരണകൂടം മുന്നോട്ട് വെയ്ക്കുന്നത്.
Post Your Comments