COVID 19KeralaNattuvarthaNews

‘കേരളത്തിൽ വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി അടക്കമുള്ളവർ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു’; വി മുരളീധരൻ

കേരളത്തിൽ കോവിഡ് വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കമുള്ളവർ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും കേരളത്തിലെ കോവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ അരാജകത്വമാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു.

‘കാവൽ സർക്കാരാണെങ്കിൽ പോലും കേരളത്തിലെ കോവിഡ് നിയന്ത്രണത്തിൽ സർക്കാർ ഇടപെടണം. രാഷ്ട്രീയ നേതൃത്വത്തിന് അവധിയെടുത്ത് മാറി നിൽക്കാനാവില്ല. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറയുന്നത് 50 ലക്ഷം ഡോസ് വാക്സിൻ ഇനിയും വേണമെന്നും, 2 ലക്ഷമേ കൈയിലുള്ളൂ എന്നുമാണ്. അടുത്ത നാല് ദിവസത്തിനുള്ളിൽ 6.5 ലക്ഷം ഡോസ് വാക്സീൻ കേന്ദ്രം സംസ്ഥാനത്തിന് നൽകും. കേരളത്തിലെ ആരോഗ്യമന്ത്രി, വാക്സീൻ ക്ഷാമം എന്ന് പെരുപ്പിച്ച് പറഞ്ഞ് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കരുതെന്നും മുരളീധരൻ പറഞ്ഞു.

‘ആൻറിജൻ പരിശോധനയല്ല, ആർ.ടി.പി.സി.ആർ പരിശോധനയാണ് നടത്തേണ്ടത്. കേരളത്തിൽ ആശുപത്രികളിലെ സൗകര്യങ്ങൾ ജില്ല തലത്തിൽ പരസ്യപ്പെടുത്തണം. കേരളത്തിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ല. രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സീൻ നൽകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കേരളത്തിൽ രജിസ്റ്റർ ചെയ്തവർക്ക് വാക്സീൻ നൽകുക. അല്ലാത്തവരെ വാക്സീനെടുക്കാൻ പ്രേരിപ്പിക്കുക’. മാസ്ക് ധരിച്ചതുകൊണ്ട് മാത്രം രോഗനിയന്ത്രണമാകുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മറ്റ് നിയന്ത്രണങ്ങൾ കൂടി കടുപ്പിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് വാക്സീൻ ഉല്പാദകരിൽ നിന്നും നേരിട്ട് വാക്സീൻ വാങ്ങാനുള്ള സൗകര്യം പ്രധാനമന്ത്രി ഏർപ്പെടുത്തിയതാണ്, പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നല്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button