സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ക്ലബുകളെ യുവേഫ വിലക്കുമെന്ന തീരുമാനത്തിൽ ഉടൻ നടപടി ഉണ്ടാകില്ല. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും സെമി ഫൈനലുകൾ മാറ്റിവെക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ സൂപ്പർ ലീഗിലെ ടീമുകളെ സെമിയിൽ കളിപ്പിക്കില്ലെന്ന് നേരത്തെ യുവേഫ അധികൃതർ അറിയിച്ചിരുന്നു.
സൂപ്പർ ലീഗിലുള്ള മാഞ്ചസ്റ്റർ സിറ്റി, ചെൽസി, റയൽ മാഡ്രിഡ് എന്നീ ടീമുകൾ ചാമ്പ്യൻസ് ലീഗ് സെമിയിലും, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ എന്നീ ടീമുകൾ യൂറോപ്പ ലീഗ് സെമി ഫൈനലിലും എത്തിയിരുന്നു. തൽക്കാലം വിലക്കിൽ നിന്ന് മാറി സെമി ഫൈനലുകൾ നടത്താനുള്ള തീരുമാനത്തിലാണ് യുവേഫ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ ക്ലബുകൾക്കെതിരെ കടുത്ത നടപടി ഉണ്ടാവാൻ സാധ്യതയുള്ളൂ.
Post Your Comments