Latest NewsKeralaNews

കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി ഹൈക്കോടതി വിധിയിലൂടെ പൊളിഞ്ഞു; പി.കെ. ഫിറോസ്

മലപ്പുറം : ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈക്കോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

കെ.ടി ജലീലിന്‍റെ അധാർമിക രാഷ്ട്രീയ പ്രവർത്തനത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ജലീലിന്‍റെ കൂട്ടുക്കച്ചവടത്തിൽ രണ്ടാം കക്ഷി മുഖ്യമന്ത്രിയാണ്. സത്യവും ധാർമികതയും ജയിക്കുമെന്നാണ് ജലീൽ എപ്പോഴും പറയുന്നത്. എന്നാൽ, അസത്യവും അധാർമികതയും ചെയ്യുന്ന ഒരാൾക്ക് ലഭിക്കുന്ന സ്വഭാവിക തിരിച്ചടിയാണിതെന്നും നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also  :  ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, ഡിവോഴ്സ് ചോദിച്ചു; തന്നെ വേണ്ടെന്ന് പറഞ്ഞെന്ന് അമ്പിളി ദേവി

ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്ന ലോ​കാ​യു​ക്ത വിധി ശരിവെച്ച ഹൈകോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button