കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയെ ചുവപ്പു പട്ടികയില്‍(റെഡ് ലിസ്റ്റ്) ഉള്‍പ്പെടുത്തി ബ്രിട്ടണ്‍.
ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് നടപടി.
ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാനാകില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നും വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കും. ഇവര്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഹോട്ടലുകളില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.
ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി ബ്രിട്ടണ്‍ ആരോഗ്യ സെക്രട്ടറി മാന്‍ ഹാന്‍കോക്കാണ് അറിയിച്ചത്. കൊവിഡിന്റെ ഇന്ത്യന്‍ വകഭേദങ്ങള്‍ ബ്രിട്ടണില്‍ കണ്ടതായും ഹാന്‍കോക്ക്പറഞ്ഞു. 103 കേസുകളാണ് അത്തരത്തില്‍ കണ്ടെത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ഇന്ത്യയിൽ വലിയ തോതിലുള്ള പ്രതിരോധ പരിപാടികളാണ് അരങ്ങേറുന്നത്. മാസ് വാക്‌സിനേഷനും മറ്റും നടക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരും, അധികൃതരുമെല്ലാം ജാഗ്രതയിൽ തന്നെയാണ്.
Post Your Comments