Latest NewsKerala

ബോംബ് നിർമ്മാണത്തിൽ കൈനഷ്ടപ്പെട്ടവർക്ക് സിപിഎം ‘കൃത്രിമ കൈ’ നൽകിയേക്കും; പിസി വിഷ്ണുനാഥിന്റെ പ്രതികരണം

'കൃത്രിമ കൈ ഏര്‍പ്പാടാക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി ഗ്രാമങ്ങളിലെ ബോംബ് നിര്‍മാണമെന്ന കുടില്‍ വ്യവസായം നിര്‍ത്തുന്നതല്ലേ'

തിരുവനന്തപുരം: ബോംബ് നിര്‍മാണത്തിനിടെ കൈ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമ കൈ സി.പി.എം എത്തിച്ചു നല്‍കിയേക്കും എന്ന വാര്‍ത്ത പങ്കുവച്ച്‌ കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. കൃത്രിമ കൈ ഏര്‍പ്പാടാക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി ഗ്രാമങ്ങളിലെ ബോംബ് നിര്‍മാണമെന്ന കുടില്‍ വ്യവസായം നിര്‍ത്തുന്നതല്ലേ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കി പേജില്‍ കുറിച്ചു.

പോസ്റ്റ് ഇങ്ങനെ,

:ബോംബ് നിർമ്മാണത്തിൽ കൈ നഷ്ടപ്പെടുന്നവർക്ക് കൃത്രിമ കൈ എത്തിച്ചു നൽകാൻ സിപിഎം തീരുമാനിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.
കൃത്രിമ കൈ ഏർപ്പാടാക്കുന്നതിനേക്കാൾ നല്ലത് പാർട്ടി ഗ്രാമങ്ങളിലെ ബോംബ് നിർമ്മാണമെന്ന കുടിൽ വ്യവസായം തന്നെ നിർത്തലാക്കിയാൽ പോരേ ?
പറ്റില്ല, അല്ലേ ..”

അതേസമയം കൗമുദി വാർത്ത ഇങ്ങനെ, ” ബോംബ് നിർമ്മാണത്തിനിടെയുണ്ടാകുന്ന അപകട വാർത്തകൾ കണ്ണൂർ ജില്ലയിൽ ആവർത്തിക്കപ്പെടുകയാണ്.  ദിവസങ്ങൾക്ക് മുമ്പാണ് കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് കൈ നഷ്‌ടമായത്.ഇപ്പോഴിതാ അത്തരം ദുന്തങ്ങൾക്ക് പരിഹാരം കാണാനുള്ള തീരുമാനത്തിലാണ് പാർട്ടി ഘടകം. ബോംബ് നിർമ്മാണത്തിൽ കൈ നഷ്‌ടപെടുന്നവർക്ക് കൃത്രിമ കൈ വച്ചു കൊടുക്കാനാണ് ആലോചന.ഇതിനായി വിദേശത്തു നിന്നും കൃത്രിമ കൈ എത്തിച്ചേക്കും.”

shortlink

Related Articles

Post Your Comments

Related Articles


Back to top button