KeralaNattuvarthaLatest NewsNews

ബി.ജെ.പി വാർഡ്‌ ജനപ്രതിനിധി അജിത വിശാലിന്‌ വധഭീഷണി; പിന്നിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്

കുന്നംകുളം അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷ്ണർക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.

ചൊവ്വന്നൂർ: ലക്ഷങ്ങളുടെ അഴിമതി ചോദ്യം ചെയ്തതിന്റെ പേരിൽ ചൊവ്വന്നൂർ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ്‌ ജനപ്രതിനിധി അജിത വിശാലിനെതിരെ വധഭീഷണി കുടിവെള്ള കമ്മിറ്റി കൺവീനറും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാണ് വധഭീഷണി ഉയർത്തിയിരിക്കുന്നത്.

പഞ്ചായത്ത്‌ ഓഫീസിൽ നിലവിലെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ സെക്രട്ടറി വിളിച്ച്‌ ചേർത്ത മീറ്റിംഗിൽ കണക്കുകൾ പരിശോധിച്ച്‌ വൻ അഴിമതി ചോദ്യം ചെയ്തപ്പോഴാണ്‌ വാർഡ്‌ മെമ്പർ അജിത വിശാലിനെതിരെ കമ്മിറ്റി കൺവീനർ പുഷ്പന്റെയും മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതീശന്റെയും വധഭീഷണിയും അസഭ്യ വർഷവും.

 

വെട്ടുകത്തി കൊണ്ട്‌ വെട്ടിക്കൊല്ലുമെന്നും, അഞ്ച്‌ വർഷം തികപ്പിക്കില്ലെന്നും ഭീഷണിപ്പെടുത്തിയ പുഷ്പൻ കേട്ടാലറക്കുന്ന രീതിയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അസഭ്യ വർഷം നടത്തുകയും വാർഡ്‌ ജനപ്രതിനിധിയായ അജിത വിശാൽ പരിശോധിച്ചിരുന്ന കണക്കുകൾ മുൻ പ്രസിഡന്റ്‌ സതീശൻ കയ്യിൽ നിന്ന് ബലമായി പിടിച്ച്‌ വാങ്ങുകയുമായിരുന്നു. കുന്നംകുളം അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷ്ണർക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button