ആദിത്യനുമായുള്ള വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി അമ്പിളി ദേവി. നിയമപരമായി ഇപ്പോഴും താൻ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിനു മുതിർന്നതെന്നും നടി അമ്പിളി ദേവി മനോരമ ഓൺലൈനോട് പറയുന്നു. ആദിത്യനിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും തെളിവുകൾ എല്ലാം തന്റെ കയ്യിൽ ഉണ്ടെന്നും അമ്പിളി ദേവി പറയുന്നു.
മാർച്ചിലാണ് ഞാൻ എല്ലാം അറിയുന്നത്. വിവാഹമോചനം വേണമെന്ന് ആദ്ദേഹം എന്നോട് പറഞ്ഞു. ആ സ്ത്രീയോടും ഞാൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകർക്കരുതെന്നു പറഞ്ഞു. അവരും പിൻമാറാൻ തയാറല്ല. ഞാൻ പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അദ്ദേഹം ഇവിടെ വന്നു പോകും എന്നല്ലാതെ ഒരുപാടു ദിവസം തങ്ങിയിട്ടൊന്നുമില്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു’.
‘എനിക്ക് കള്ളം പറയേണ്ട കാര്യമില്ല. അവരിപ്പോൾ അബോർഷൻ നടത്തിയെന്നാണ് അറിഞ്ഞത്. ഈ ബന്ധമറിഞ്ഞ് ഞാൻ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോൾ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല തൃശൂർ എല്ലാവർക്കും അറിയാം ഞങ്ങൾ എല്ലായിടത്തും പോകാറുണ്ട് എന്നൊക്കെയാണ്’. തൽക്കാലം ഞാൻ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാൻ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കും. എന്നെ ഡിവോഴ്സ് ചെയ്ത് അവരുമായി ബന്ധം തുടർന്ന് വിവാഹം ചെയ്യാനാണ് അദ്ദേഹത്തിൻ്റെ പ്ളാൻ. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാൻ വിവാഹമോചനം കൊടുക്കില്ല.’- അമ്പിളി ദേവി പറയുന്നു
‘ഞാൻ നിയമപ്രകാരം ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. പക്ഷേ, ഞങ്ങൾ ഒന്നിച്ചല്ല ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹം തൃശൂരാണ് താമസിച്ചിരുന്നത്. ഇപ്പോഴും അതെ. ബിസിനസ് ആണെന്ന് പറഞ്ഞായിരുന്നു തൃശൂർക്ക് പോയത്. ഈ മാർച്ചിലാണ് അവിടെ ഒരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് ഞാൻ അറിയുന്നത്. പതിനാറു മാസമായത്രേ ആ ബന്ധം തുടങ്ങിയിട്ട്. അത് അവർ രണ്ടാളും പറഞ്ഞതാണ്. ഒന്നിച്ച് കഴിയുകയാണ്. ഞാൻ ഗർഭിണിയായിരുന്നപ്പോൾ മുതലേ അവർ അടുപ്പത്തിലാണ്. ഇനിയെന്താണ് എന്നു ചോദിച്ചപ്പോൾ, അദ്ദേഹത്തിന് എന്നെ വേണ്ട. ഒന്നിച്ച് ജീവിക്കാൻ പറ്റില്ല, ഡിവോഴ്സ് വേണം എന്ന് പറഞ്ഞു. ആ സ്ത്രീയോടും സംസാരിച്ചു. അവരും പിന്മാറാൻ തയ്യാറല്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു എൻ്റെ ഭർത്താവ്. തൽക്കാലം ഞാൻ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാൻ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹത്തിന് താൽപ്പര്യമില്ല.’- അമ്പിളി ദേവി പറയുന്നു.
‘സത്യം പറഞ്ഞാൽ എനിക്ക് ഭയമുണ്ട്. ഇവർ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാൻ ഇത് ഓപ്പൺ ആയി പറയുന്നതിൽ അവർക്ക് പ്രശ്നമുണ്ട്. ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്. അറിഞ്ഞാൽ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണി. പ്രായമായ എന്റെ മാതാപിതാക്കൾക്ക് പലതും സംഭവിക്കുമെന്നും എന്നെ ശരിയാക്കിക്കളയും എന്ന രീതിയിൽ പല ഭീഷണികളുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ഞാൻ വല്ലാത്ത മാനസികാവസ്ഥയിലാണ്. എന്നെ നാറ്റിക്കും. സൈബർ ആക്രമണം നടത്തും. ചവറയിൽ ജീവിക്കാൻ പറ്റില്ല എന്നിങ്ങനെയുള്ള ഭീഷണിയാണ്’. അമ്പിളി ദേവി പറയുന്നു.
‘എനിക്ക് ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്. ആളു പറഞ്ഞിട്ടുണ്ട്. ആളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്. അതിനെ പുറത്തെടുപ്പിക്കരുത് എന്ന്. ആൾക്ക് പൊലീസിൽ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായാലും അതിൽ നിന്നൊക്കെ ഊരിപ്പോകാൻ പറ്റുമെന്നൊക്കെയാണ് എന്നോട് പറയുന്നത്. ഇതിന്റെയെല്ലാം തെളിവുകൾ എന്റെ കയ്യിലുണ്ട്. അയാൾക്ക് ഇതൊന്നും നിഷേധിക്കാൻ പറ്റില്ല’. അമ്പിളി ദേവി പറയുന്നു.
Post Your Comments