തൃശൂർ: ആദിത്യന്‍ ജയന്‍, അമ്പിളി ദേവി താരദമ്പതികളുടെ കേസില്‍ തൃശൂര്‍ കുടുംബകോടതിയുടെ ഇടപെടല്‍. ആദിത്യനെതിരെ മാധ്യമങ്ങളോടോ സോഷ്യൽ മീഡിയയിലോ ഒന്നും പ്രതികരിക്കരുതെന്ന് തൃശൂര്‍ കുടുംബ കോടതി അമ്പിളി ദേവിക്ക് നിർദ്ദേശം നൽകി. തൻറെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു, പരസ്ത്രീ ബന്ധം എന്നിവയെല്ലാം ആരോപിച്ചായിരുന്നു അമ്പിളി ദേവി രംഗത്തെത്തിയത്. ഇതോടെ, സീരിയൽ താരങ്ങളുടെ സംഘടനയിൽ നിന്നും ആദിത്യനെ പുറത്താക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആദിത്യൻ അമ്പിളിക്കെതിരെ കേസ് ഫയൽ ചെയ്തത്.
നഷ്ടപരിഹാരമായി 10 കോടി രൂപയാണ് ആദിത്യൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്പിളി ദേവി തന്നെയാണ് ആദ്യം രംഗത്ത് വന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം അകലുകയായിരുന്നു. ആദിത്യനെതിരെ അമ്പിളിദേവി ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉയർത്തിയിരുന്നത്. 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാൽ, അമ്പിളി ദേവിയുടെ ഈ അവകാശവാദത്തെ ആദിത്യൻ കോടതിയിൽ എതിർത്തുവെന്നാണ് റിപ്പോർട്ട്.
Also Read:മലയാളം സംസാരിച്ച് താലിബാന്‍ തീവ്രവാദികൾ : വീഡിയോ പങ്കുവെച്ച് ശശി തരൂര്‍
അമ്പിളി ദേവി വിവാഹത്തിനണിഞ്ഞത് 38 പവന്‍ സ്വര്‍ണം മാത്രമാണെന്നാണ് ആദിത്യൻ വ്യക്തമാക്കുന്നത്. ഇതിന്റെ രേഖയും ആദിത്യൻ കോടതിയിൽ ഹാജരാക്കി. കല്യാണത്തിനു അമ്പിളി ഇട്ട 2 വലിയ സ്വര്‍ണ്ണ പതക്ക മാലകള്‍ 12000 രൂപയ്ക്ക് വാങ്ങിയ മുക്കുപണ്ടമാണ്. ഇത് ആദിത്യന്‍ വാങ്ങി നൽകിയതാണ്. ഇതിന്റെ ബില്ലുകളും ആദിത്യന്റെ പക്കലുണ്ട്. ഈ മാലകളുടെ കൂടെ അമ്പിളി ഇട്ട കമ്മല്‍ വാങ്ങിയതും 2500 രൂപയ്ക്ക് ആണ്. ഇതും മുക്ക് പണ്ടമാണ്. കല്യാണത്തിനു അമ്പിളിയുടെ വീട്ടുകാർ അണിഞ്ഞ വസ്ത്രങ്ങളും ആദിത്യൻ വാങ്ങി നല്കിയതാണെന്ന് വ്യക്തമാക്കിയ നടൻ ഇതിന്റെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കി.
സ്വർണം ആദിത്യന്റെ പക്കലാണെന്നായിരുന്നു അമ്പിളി ദേവിയുടെ വാദം. എന്നാൽ, ആകെയുള്ള 38 പവന്‍ സ്വർണവും അമ്പിളി ദേവി തന്നെ ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണെന്നാണ് ആദിത്യൻ വാദിച്ചത്. പണയപ്പെടുത്തിയ ആഭരണങ്ങള്‍ കേസില്‍ തീര്‍പ്പുകല്‍പിക്കും വരെ വിട്ടുകൊടുക്കരുതെന്ന് ബാങ്കിനോട് കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ വിമല ബിനുവാണ് ആദിത്യനു വേണ്ടി ഹാജരായത്. അമ്പിളി ദേവിയ്ക്കെതിരായ ചില ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷക പറഞ്ഞു.
Post Your Comments