Latest NewsKeralaMollywoodNewsEntertainment

വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്: സദാചാര കമന്റിനു മറുപടിയുമായി അമ്പിളി ദേവിയുടെ ആരാധകർ

വിമര്‍ശകരെ പേടിച്ച്‌ ഒഴിഞ്ഞു പോകണ്ട. നേരെ മുന്നോട്ടു നീങ്ങുക.

കൊല്ലം : താരങ്ങളുടെ പോസ്റ്റുകൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുക. എന്നാൽ ചിലർ വ്യക്തിപരമായ കാര്യങ്ങൾ ഉന്നയിച്ചു വിമർശനവുമായി എത്താറുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി അമ്പിളിദേവിയുടെ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് സജീവമാവുകയാണ് താരം. സോഷ്യൽ മീഡിയയിൽ അമ്പിളി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോൾ സദാചാര ചുവയോടെ ഒരാള്‍ നൽകിയ കമന്റും അതിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ച.

read also: രാത്രികാല പ്രദര്‍ശനത്തിനു അനുമതിയില്ല: തിയേറ്ററുകൾക്ക് നിയന്ത്രണവുമായി സർക്കാർ

ഹിറ്റലര്‍ സിനിമയിലെ കിതച്ചെത്തും കാറ്റേ.. കൊതിച്ചിപ്പൂം കാറ്റേ എന്ന ഗാനത്തിന്റെ ചുവടുവയ്ക്കുന്ന സ്റ്റില്‍സ് കഴിഞ്ഞ ദിവസം അമ്പിളി പങ്കുവച്ചിരുന്നു. ‘അടുത്ത കെട്ട് ഉടനെ ഉണ്ടോ’, എന്നായിരുന്നു സദാചാര ചുവയോടെ ഒരാള്‍ കമന്റ് നല്‍കിയത്. ഈ വിമർശനത്തിന് മറുപടിയുമായി താരത്തിന്റെ ആരാധകരും രംഗത്തെത്തി.

‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’, ‘ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’, എന്നും ആരാധകര്‍ കമന്റുകള്‍ മറുപടി കമന്റുകള്‍ നല്‍കി. അമ്ബിളിയും വിമര്‍ശനത്തിന് മറുപടി നല്‍കി. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നാണ് അമ്ബിളി നല്‍കിയ മറുപടി.

‘പ്രതിസന്ധികളില്‍ പതറാതെ വീണ്ടും മുന്നോട്ടു പോകുന്നവര്‍ക്ക് സന്തോഷം തരുന്ന നന്മകള്‍ വന്നുചേരും. അമ്ബിളിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിമര്‍ശകരെ പേടിച്ച്‌ ഒഴിഞ്ഞു പോകണ്ട. നേരെ മുന്നോട്ടു നീങ്ങുക. ഒരു കലാകാരി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആത്മബലത്തിന് ഈശ്വരനെ മാത്രം നമ്ബുക, ആശംസകള്‍’ എന്നുള്ള കമന്റുകളും താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button