കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അമ്പിളി ദേവി. താരത്തിന്റെ വിവാഹജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടന്‍ ആദിത്യന്‍ ജയനുമായുള്ള ജീവിതം വിവാദത്തിലായിരുന്നു.
ഇടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും അമ്പിളി ചെയ്ത ഒരു റീല്‍സ് വീഡിയോയാണ് സംഭവം. അതിന് താരം നല്‍കിയ തലക്കെട്ടാണ് ശ്രദ്ധ നേടുന്നത്.
read also: കറാച്ചിയിൽ ഭീകരാക്രമണം: പോലീസ് ആസ്ഥാനം ആക്രമിച്ചു
ഗോഡ് ഫാദര്‍ എന്ന ചിത്രത്തില്‍ നടി കെ പി എസ് ലളിതയുടെ ഒരു രംഗമാണ് അമ്പിളി പുനരാവിഷ്‌കരിച്ചത്. ‘ഇനി ഒരുത്തിയുടെ കഴുത്തില്‍ കൂടി അയാള്‍ താലികെട്ടുമോ’ എന്ന തലക്കെട്ടോടു കൂടെയാണ് അമ്പിളി വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
Post Your Comments