KeralaCinemaMollywoodLatest NewsNewsEntertainment

‘നിന്നെ കെട്ടിയിട്ട് നിന്റെ മകളെ കൂട്ടബലാത്സംഗം ചെയ്യും’: അവർ പറഞ്ഞു, ആദിത്യന് തന്നെ പേടിയാണെന്ന് മുരളി

നടൻ ജയന്റെ മകനാണെന്ന് അവകാശവാദം ഉന്നയിച്ച് ചാനലുകളിലും മാധ്യമങ്ങൾക്ക് മുന്നിലും മുരളി പ്രഹസനം നടത്തുകയാണെന്നും മുരളി നടൻ ജയന്റെ മകൻ അല്ലെന്നും ഇങ്ങനെ ഒരു മകൻ ഉള്ളതായി തങ്ങളുടെ കുടുംബത്തിലെ ആർക്കും അറിയില്ലെന്നും ആരോപിച്ച് ആദിത്യനും സഹോദരിയും രംഗത്ത് വന്നിരുന്നു. ഒപ്പം തന്റെ വല്യച്ഛനായ കൃഷ്ണൻനായർ എന്ന ജയനെ അപകീർത്തിപ്പെടുത്തുകയാണ് മുരളിയുടെ ഉദ്ദേശമെന്നും കാട്ടി ആദിത്യന്റെ സഹോദരി ലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. കഴിഞ്ഞ മാസമാണ് ലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇപ്പോഴിതാ, ഇവർക്ക് മറുപടി നൽകുകയാണ് മുരളി.

2001 ൽ ആണ് അദ്ദേഹത്തിന്റെ മകൻ എന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മുരളി ജയൻ എത്തുന്നത്. എന്നാൽ ജയന്റെ വീട്ടുകാരുടെ ഇടപെടൽ മൂലം ആ വാർത്ത പതുക്കെ മാഞ്ഞു പോകുകയായിരുന്നു. എന്നാൽ അടുത്തിടെ വീണ്ടും ഈ വാർത്ത ഉയർന്നു വരികയായിരുന്നു. ആദിത്യനെതിരെയും മുരളി പരാമർശങ്ങൾ നടത്തി. താൻ ജയന്റെ മകനാണെന്ന് തെളിയിക്കുമെന്നാണ് മുരളി ആവർത്തിച്ചുപറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുരളി ജയന്റെ വെളിപ്പെടുത്തൽ.

Also Read:പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമ, സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്: മുഖ്യമന്ത്രി

‘എന്റെ അച്ഛൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയതൊക്കെ അദ്ദേഹത്തിന്റെ അനുജൻ നശിപ്പിച്ച് കളഞ്ഞു. കേസൊക്കെ ഞാൻ അവസാനിപ്പിച്ചതായിരുന്നു. എന്റെ പേരിനൊപ്പം ജയന്റെ പേര് വെച്ച് ഒരു ഫ്ളക്സ് വെച്ചിരുന്നു. അത് കണ്ട ആദിത്യൻ വിളിച്ച് ഭീഷണിപ്പെടുത്തി. ജയന്റെ പേരുപറഞ്ഞ് എവിടെയെങ്കിലും ചെന്നാൽ എന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ആദിത്യൻ ഭീഷണി മുഴക്കി. ആദിത്യന്റെ പേരിൽ ഞാൻ പോലീസിൽ പരാതി നൽകി. ഞാൻ മനുഷ്യാവകാശ കമ്മീഷന് കേസ് കൊടുത്തു, സിറ്റി പോലീസ് കമ്മീഷന് കേസ് കൊടുത്തു. എല്ലാം എന്റെ അച്ഛന്റെ ആൾക്കാർ ഇല്ലാതാക്കി. ഇനിയൊന്നിനും ഇല്ലാ എന്ന് തീരുമാനിച്ച് ഞാൻ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ജയന്റെ മകൻ ആണെന്ന അവകാശവാദം ഉന്നയിച്ച് ഇനി എവിടെക്കുമില്ലെന്ന് ഞാൻ തീരുമാനിച്ചു. അതുകഴിഞ്ഞ് എന്റെ പേരിൽ, ഒരു ലക്ഷ്മി പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് പോലീസ് വിളിച്ചു. പരാതിയിൽ പോലീസ് അന്വേഷണം നടത്തി. ഡി.എൻ.എ ടെസ്റ്റ് ചെയ്യാമെന്ന് ഞാൻ പണ്ട് മുതലേ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ അവർ അതിനു തയ്യാറാകുന്നില്ല.

Also Read:ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ വെറും പ്രഹസനം: ബഹറയ്ക്കെതിരെയും നടപടി വേണമെന്ന് ഉണ്ണിത്താൻ

2001 മുതൽ ഞാൻ ജയന്റെ മകൻ ആണെന്ന് പറഞ്ഞ് രംഗത്ത് ഉണ്ട്. 20 വർഷം ആയിട്ട് ആദിത്യനും ലക്ഷ്മിയും എവിടെയായിരുന്നു. ഇപ്പോഴാണോ അവർ പരാതി കൊടുക്കുന്നത്. അമ്പിളിദേവിയെ ഞാൻ സഹായിക്കാൻ തയ്യാറായതാണ് ഇപ്പോൾ അവരെ ചൊടിപ്പിച്ചത്. ഇതിന്റെ വാശിക്കാണ് അവർ എനിക്കെതിരെ കേസ് കൊടുത്തത്. ജയന്റെ മകൻ എന്ന പേരിലാണ് ആദിത്യൻ അറിയപ്പെടുന്നത്. പേര് വരെ ആദിത്യൻ ജയൻ എന്നാണു. ജയന്റെ മകനാണ് എന്ന് പറഞ്ഞതിന് ഒരുപാട് പേർ എന്നെ ആക്രമിക്കുന്നുണ്ട്. എന്റെ അമ്മയെ എനിക്ക് വിശ്വാസമാണ്. നിർഭാഗ്യവശാൽ ഡി.എൻ.എ ടെസ്റ്റ് നെഗറ്റിവ് ആയിട്ട് വന്നാൽ ഞാൻ കേരളത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കും. എന്റെ അമ്മയ്ക്ക് തെറ്റുപറ്റി അല്ലെങ്കിൽ എന്റെ അമ്മ എന്നെ പറ്റിച്ചു എന്ന് ഞാൻ മനസിലാക്കും. എന്നെ ആക്രമിച്ച ഒരുത്തനെയും ഞാൻ വെറുതെ വിടില്ല. മാനസികമായും ശാരീരികമായും ഈ കേസിൽ എന്നെ വേദനിപ്പിച്ചവനൊക്കെ അനുഭവിക്കും. 2017 ൽ ജയന്റെ മകൻ ആണെന്ന് പറഞ്ഞ് വന്നപ്പോൾ എന്റെ അച്ഛന്റെ കുടുംബത്തിലെ ഒരു വ്യക്തി വിഷ്ണു എന്നെ വിളിച്ചു ‘നീ സോമൻനായരുടെ മകനാണ്. അടങ്ങിയൊതുങ്ങി ജീവിച്ചില്ലെങ്കിൽ ആദിത്യനും ഞങ്ങളെല്ലാവരും നിന്റെ വീട്ടിൽ വന്ന് നിന്നെ കെട്ടിയിട്ട് നിന്റെ മകളെ നിന്റെ മുന്നിലിട്ട് ഞങ്ങൾ കൂട്ടബലാത്സംഗം ചെയ്യും, ഇല്ലെങ്കിൽ സൂക്ഷിച്ചോ’ എന്ന് പറഞ്ഞിട്ടുണ്ട്’, മുരളി ജയൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button