ആലപ്പുഴ: വോട്ട് മുന്നില്‍കണ്ട് പതിവിലും നേരത്തേ ആരംഭിച്ച വിഷുക്കിറ്റ് വിതരണം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടമായത് പ്രളയ-കോവിഡ് കാലത്തെ കിറ്റ് വിതരണമെന്ന റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന് മുേമ്ബ പരമാവധി വീടുകളില്‍ കിറ്റ് എത്തിച്ച് ട്രെന്‍ഡ് നിലനിര്‍ത്താനായിരുന്നു നിര്‍ദേശം. അധിക ജോലിയെടുപ്പിച്ചാണ് സപ്ലൈകോ കിറ്റ് നേരത്തേയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുമ്ബ് 27 ലക്ഷം വീടുകളില്‍ മാത്രം കിറ്റ് എത്തിക്കുന്നതിനാണ് സാധിച്ചത്.
Also Read:നമുക്ക് മരിക്കാം എന്ന് പറഞ്ഞപ്പോൾ വൈഗയുടെ അവസാനചോദ്യം ഇങ്ങനെ, ഫ്ളാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ
വിഷുവിന് മുമ്ബ് കിറ്റ് എല്ലാവര്ക്കും കിട്ടുമെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് ഇതിലൂടെ കഴിഞ്ഞു. വിശേഷ അവസരങ്ങളില്‍ വൈകിമാത്രം ലഭിക്കാറുണ്ടായിരുന്ന പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയുള്ള സാധനങ്ങളാണ് ഇക്കുറി പതിവിലും നേരത്തേ നല്‍കിയത്. അതത് മാസങ്ങളില്‍ മാത്രം തുടങ്ങാറുള്ള വിതരണം ഏപ്രില്‍ എത്തുന്നതിന് മൂന്ന് ദിവസം മുേമ്ബ മാര്‍ച്ച് 29ന് തന്നെ ആരംഭിക്കുകയായിരുന്നു. വിതരണം തുടങ്ങി ഒരാഴ്ചകൊണ്ടാണ് 27 ലക്ഷം കുടുംബങ്ങളില്‍ കിറ്റ് എത്തിച്ചത്. ആകെയുള്ള 90,00,221 റേഷന്‍ കാര്‍ഡ് ഉടമകളില്‍ 30,00,200 കുടുംബങ്ങള്‍ക്കാണ് ഇതുവരെ കിറ്റ് ലഭ്യമായത്.
കിറ്റ് വിതരണം പൂര്‍ണമായി നിര്ത്തിെവച്ചിരിക്കുകയാണിപ്പോള്. പാക്കിങ് കേന്ദ്രങ്ങള്‍ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് വിതരണം മുടങ്ങിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കടക്കം ജീവനക്കാര്‍ മാറിയതും ആവശ്യത്തിന് ജീവനക്കാരില്ലാത്തത്തുമാണ് കിറ്റ് വിതരണം നിലക്കാന് കാരണമായി പറയുന്നത്.
എന്നാല്‍, പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്നും പാക്കിങ്ങിലെ കാലതാമസം കാരണം ലഭ്യതക്കുറവ് മാത്രമാണുള്ളതെന്നും സപ്ലൈകോ അധികൃതര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്ബുണ്ടായിരുന്ന കാര്‍ക്കശ്യം ഭരണനേതൃത്വം കൈവിട്ടതോടെയാണ് പാക്കിങ് മന്ദഗതിയിലായതും വിതരണം നിലച്ചതും. ധിറുതി കൂട്ടേണ്ടതില്ലെന്ന നിര്ദേശമാണത്രെ ലഭിച്ചിട്ടുള്ളത്.
മേയ് മാസത്തിലെ സ്പെഷല്‍ അരി, കിറ്റ് വിതരണം വൈകുമെന്നതിനാല്‍ ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം നീണ്ടാലും തരക്കേടില്ലെന്ന നിലപാടുമുണ്ടത്രെ സര്‍ക്കാറിന്. മേയ് മുതലുള്ള കിറ്റ് വിതരണത്തിന് മന്ത്രിസഭ തീരുമാനമില്ല. ഫണ്ടും നീക്കിവെച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിതരണം വൈകുക.
Post Your Comments