ഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 സാഹചര്യം രൂക്ഷമായ പശ്ചാത്തലത്തില്‍ കുംഭമേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിലവില്‍ ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം മോശമാണെന്നും ഷാ പറഞ്ഞു. ‘കുംഭമേളയായാലും റംസാന്‍ ആയാലും കൊവിഡ്-19 പ്രേട്ടോകോള്‍ പാലിക്കേണ്ടതുണ്ട്. അത് ഉണ്ടാവുന്നില്ല. അതുകൊണ്ടാണ് കുംഭമേള പ്രതീകാത്മകമായി നടത്തേണ്ടതുണ്ടെന്ന് നമുക്ക് പറയേണ്ടി വരുന്നത്.’ അമിത് ഷാ പറഞ്ഞു. കൊവിഡ്-19 രണ്ടാം തരംഗത്തെ നേരിടാന്‍ കേന്ദ്രം ആവശ്യമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു.
Also Read:കോവിഡിൽ നിന്ന് രക്ഷതേടാൻ 3 മാര്‍ഗങ്ങള്‍; എയിംസ് മേധാവിയുടെ വാക്കുകൾ ഇങ്ങനെ
കൊവിഡ്-19 ആദ്യ തരംഗത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നും മരുന്നുകളുടേയും ഓക്‌സിജന്റേയും ദൗര്‍ലഭ്യം ഉണ്ടായെന്നുമുള്ള വാദം ഷാ നിഷേധിച്ചു. എന്നാല്‍ ഓരോ തരംഗത്തിലും കൊവിഡ്-19 പൂര്‍വ്വാധികം വേഗതയിലാണ് വ്യാപിക്കുന്നതെന്നും എന്നാല്‍ നമ്മള്‍ ഇതിനേയും അതിജീവിക്കുമെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.
എന്നാല്‍ കൊവിഡ്-19 സാഹചര്യത്തിലും പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഷാ പങ്കെടുത്ത റാലിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആയിരങ്ങളാണ് പങ്കെടുത്തത്. ഇത് പരാമര്‍ശിക്കാതെ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, കേരള. ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം മോശമാണെന്ന് അമിത്ഷാ പറഞ്ഞു
Post Your Comments