Latest NewsNewsIndia

രണ്ട് സംസ്ഥാനങ്ങളില്‍ കൂടി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതോടെ കോണ്‍ഗ്രസ് അവസാനിക്കും: അമിത് ഷാ

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും അവശേഷിക്കിപ്പിക്കാതെ കോണ്‍ഗ്രസ് ഇല്ലാതാകും

ജോധ്പൂർ : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം സര്‍ക്കാരുകളുള്ള പഴയ വലിയ പാര്‍ട്ടി മാത്രമാണ് കോണ്‍ഗ്രസ് എന്ന് അമിത് ഷാ പറഞ്ഞു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും അവശേഷിക്കിപ്പിക്കാതെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

read also: ഇനി ചരക്കുനീക്കം കൂടുതൽ സുഗമമാകും: ഇത്തിഹാദ് റെയിലിനെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു

ഛത്തീസ്ഗഢിലും രാജസ്ഥാനിലും കൂടി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതോടെ കോണ്‍ഗ്രസ് അവസാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബഹുജന സമ്പര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയെയും അമിത് ഷാ പരിഹസിച്ചു.

‘ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച 41000 രൂപ വിലയുള്ള ടീ ഷര്‍ട്ട് വിദേശ വസ്ത്രമാണ്. ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുല്‍ ഗാന്ധി ഒരിക്കല്‍ പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ പറയുകയുണ്ടായി. എത്രയോ ധീര ഹൃദയങ്ങള്‍ ത്യാഗം സഹിച്ച നാടാണിത്. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് രാഹുല്‍, രാജ്യത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ട്’. അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button