മണിപ്പൂരിലെ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാര പാക്കേജുകൾ കേന്ദ്രവും മണിപ്പൂർ സർക്കാരും പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാര തുകയായി നൽകുക. ഈ തുക കേന്ദ്രവും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കുന്നതാണ്. കൂടാതെ, മരിച്ചയാളുടെ കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകും.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിച്ചിട്ടുണ്ട്. അമിത് ഷായും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും സംയുക്തമായി നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്. മണിപ്പൂരിൽ മെയ് മൂന്ന് മുതലാണ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ കലാപത്തിനിടയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 80 പേർക്കാണ് ജീവൻ നഷ്ടമായത്. അതേസമയം, മണിപ്പൂരിലെ വെല്ലുവിളികൾ കഴിഞ്ഞിട്ടില്ലെന്നും അവ പരിഹരിക്കാൻ സമയമെടുക്കുമെന്നും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ അറിയിച്ചു.
Post Your Comments