ദില്ലി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍കൊല കേസ് അവസാനിപ്പിക്കുന്നതില്‍ സുപ്രീംകോടതി ഇന്ന് തീരുമാനം എടുത്തേക്കും. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നല്‍കാനുള്ള 10 കോടി രൂപ കെട്ടിവെച്ചാല്‍ ഉടന്‍ കേസ് അവസാനിപ്പിക്കാമെന്നാണ് കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്.
Also Read:‘ഫൈവ് ഡേയ്സ് വില്ല’യുമായി പി മുരളീമോഹൻ
പണം നല്‍കാമെന്ന് ഇറ്റലി കോടതിയെ അറിയിച്ചിരുന്നു. പണം കിട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സ്ഥിരീകരിക്കുകയാണെങ്കില്‍ കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നല്‍കുക.
Post Your Comments