Latest NewsCinemaNewsEntertainment

നാഗാർജുന ചിത്രത്തിൽ റോ ഏജന്റായി കാജൽ അഗർവാൾ

നാഗാർജുന നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ റോ ഏജന്റായി നടി കാജൽ അഗർവാൾ. അടിമുടി പുതിയ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. ഈ മാസം ഒടുവിൽ ചിത്രീകരണം ആരംഭിക്കും. പ്രവീൺ സത്തരുവാണ് സംവിധായകൻ. ചിത്രത്തിനായി റൈഫിൾ ഷൂട്ടിങ്ങും മാർഷ്യൽ ആർട്സും പഠിക്കുകയാണ് കാജൽ അഗർവാൾ.

ഒരു ദൗത്യത്തിൽ നാഗാർജുനയെ സഹായിക്കുന്നതാണ് കാജലിന്റെ റോൾ. മുൻ റോ ഏജന്റാണ് നാഗാർജുന വേഷമിടുന്നത്. മികച്ച സ്ക്രീൻ പ്രസൻസുള്ള നായകിയെ ആയിരുന്നു ആവശ്യം അതുകൊണ്ടാണ് കാജലിനെ തെരഞ്ഞെടുത്തതെന്ന് സംവിധായകൻ പ്രവീൺ പറഞ്ഞു. ശ്രീ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. ഗോവയിലാണ് ചിത്രത്തിന്റെ ചിത്രീകരണം.

shortlink

Related Articles

Post Your Comments


Back to top button